ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഇല ഉത്പന്നം തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആളുകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നകാരണത്താലാണ് നടപടി. ഫേവറിറ്റ് എർത്തി & അരോമാറ്റിക് സേജ് എന്ന ഉത്പന്നമാണ് അടിയന്തിരമായി തിരിച്ചുവിളിച്ചത്.
ഉത്പന്നത്തിൽ വലിയ മരത്തൊലികൾ, തണ്ടുകൾ, നീല പ്ലാസ്റ്റിക് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇത് ആളുകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണം ആയേക്കാം. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അയർലൻഡിലെ വീടുകളിൽ ഈ ഉത്പന്നം വാങ്ങാറുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തിര നടപടി. 150 ഗ്രാം പായ്ക്കുകളാണ് തിരിച്ചു വിളിച്ചത്.
Discussion about this post

