ഡബ്ലിൻ: ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ അയർലൻഡ് (GRMAI) യോഗം നടന്നു. നവംബർ 8 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് ഡബ്ലിനിൽ ആയിരുന്നു യോഗം ചേർന്നത്. അസോസിയേഷന്റെ ആദ്യ യോഗം ആണ് ഇത്.
വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന റീട്ടെയ്ൽ ഷോപ്പ് ഉടമകളെ ഒരുമിപ്പിച്ച് അയർലൻഡിൽ ഉപഭോക്തൃ സൗഹൃദ റീട്ടെയിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം.
Discussion about this post

