ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ വീട് കത്തിനശിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. വീടിന് തീയിട്ടത് ആണെന്ന നിഗമനത്തിലാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസിന് വ്യക്തമായിട്ടുണ്ട്.
ഇന്ന് രാവിലെ 5.30 ഓടെയായിരുന്നു സംഭവം. റാത്ത്മോർ സ്ട്രീറ്റ് പ്രദേശത്തെ വീട്ടിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവ സമയം വീട്ടിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘത്തിന് വിവരം കൈമാറണമെന്നാണ് നിർദ്ദേശം.
Discussion about this post

