ഡബ്ലിൻ: അയർലൻഡിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹോട്ട് മീൽസ് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് കുടിക്കാൻ ഇനി മുതൽ നൽകുക പാലും വെള്ളവും മാത്രം. വിദ്യാഭ്യാസ പാർലമെന്ററി സമിതിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കൂടുതൽ ജൈവ, ഐറിഷ് ഭക്ഷണങ്ങളും നൽകും.
നേരത്തെ മറ്റ് പാനീയങ്ങൾ കുട്ടികൾക്ക് പദ്ധതിയുടെ ഭാഗമായി നൽകിയിരുന്നു. എന്നാൽ ഡെന്റിസ്റ്റുകൾ ഇവ നൽകരുതെന്നും കുട്ടികൾക്ക് നൽകുന്ന പാനീയങ്ങൾ പാലോ വെള്ളമോ മാത്രമായി പരിമിതപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണം ഉറപ്പാക്കുന്ന പദ്ധതിയാണ് ഹോട്ട് മീൽസ് . ഇതിൽ അഞ്ചര ലക്ഷം കുട്ടികൾ ഉൾപ്പെടുന്നു.
ഇന്റർ-ഡിപ്പാർട്ട്മെന്റൽ വർക്കിംഗ് ഗ്രൂപ്പാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.

