കോർക്ക്: ക്രിസ്തുമസിന്റെ വരവ് അറിയിച്ച് കോർക്കിൽ മെലോഡിയ 2025 കരോൾ നൈറ്റ് നടത്തുന്നു. ഞായറാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ കോർക്ക് ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. കഴിഞ്ഞ മൂന്ന് വർഷവും പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് 4.30 മുതൽ ആണ് കരോൾ നൈറ്റ് ആരംഭിക്കുക. ടോഗർ സെന്റ് ഫിൻബാർസ് ജിഎഎ ക്ലബ്ബിൽവച്ചാണ് പരിപാടി. കരോൾ നൈറ്റിൽ വിവിധ ദേവാലയങ്ങളിൽ നിന്നും സംഘടനയിൽ നിന്നുമുള്ളവർ പങ്കെടുക്കും. കരോൾ നൈറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
Discussion about this post

