ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയ്ക്ക് തുടക്കമായ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി റോഡ് സേഫ്റ്റി അതോറിറ്റി. നിലവിലെ സാഹചര്യത്തിൽ വാഹനങ്ങൾ സുരക്ഷിതമായി ഓടിക്കാവുന്ന തരത്തിലാണോയെന്ന് പരിശോധിക്കണം എന്ന് ആർഎസ്എ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാജ്യത്ത് ശക്തമായ മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്.
വാഹനങ്ങൾ നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായി ഓടിയ്ക്കാൻ പര്യാപ്തം ആണെന്ന് ആർഎസ്എ മീഡിയ റിലേഷൻസ് മാനേജർ ഡേവിഡ് മാർട്ടിൻ വ്യക്തമാക്കി. ടയറുകൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. വിൻഡോകൾ മിററുകൾ, ഹെഡ്ലൈറ്റുകൾ എന്നിവയിൽ ഐസ് ഉണ്ടെങ്കിൽ അത് തുടച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം താപനില മൈനസ് 5 ഡിഗ്രി സെൽഷ്യസിന് താഴെ എത്തിയിരുന്നു. ഇന്ന് രാവിലെ പലയിടങ്ങളിലും ഐസ് പാളികൾ വീണിരുന്നു. ഇന്ന് 3 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ആകും അന്തരീക്ഷ താപനില.

