ഡൊണഗൽ: ഡൊണഗൽ തീരത്ത് അപൂർവ്വയിനത്തിൽപ്പെട്ട തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. ആർട്ടിക് സ്പീഷീസ് ആയ നർവാൾ വിഭാഗത്തിൽപ്പെട്ട തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സ്വീറ്റ് നെല്ലീസ് ബീച്ചിൽ ആയിരുന്നു സംഭവം. നർവാൾ ഇനത്തിൽപ്പെട്ട പെൺ തിമിംഗലം ആണ് കരയ്ക്കടിഞ്ഞത്. തീരത്ത് സമയം ചിലവിടുകയായിരുന്ന ദമ്പതികൾ ആയിരുന്നു ജഡം ആദ്യം കണ്ടത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ്ലൈഫ് സർവ്വീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഐറിഷ് വെള്ളത്തിൽ ആദ്യമായിട്ടാണ് നർവാളുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.
Discussion about this post

