ഡബ്ലിൻ: അയർലൻഡിലെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹോട്ട് മീൽസ് പദ്ധതിയോട് മുഖം തിരിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും മാനേജ്മെന്റും. ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് നൽകുന്നത് എന്ന പ്രചാരണത്തിന് പിന്നാലെയാണ് പദ്ധതിയോടുള്ള വിശ്വാസ്യത നഷ്ടമായത്. പാർലമെന്റ് സമിതിയിൽ ഇത് സംബന്ധിച്ച വിഷയം ചർച്ചയ്ക്കായി ഉയർന്നുവന്നിരുന്നു.
ഹലാൽ ഭക്ഷണം സ്കൂളുകളിൽ വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇത് വ്യാപകമായ എതിർപ്പ് ഉയർന്നുവരാൻ കാരണം ആയി. ഹലാൽ ഭക്ഷണം വിളമ്പുന്ന വിവരം മിക്ക സ്കൂളുകളും രഹസ്യമായിട്ടായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിലെ പ്രചാരണം ആളുകൾ ഇതേക്കുറിച്ച് അറിയുന്നതിന് കാരണം ആയി.
Discussion about this post

