ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെയുണ്ടായ വംശീയ ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യയിലെ ഐറിഷ് അംബാസിഡൻ കെവിൻ കെല്ലി. ഭീകരതയ്ക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്നും കെല്ലി കൂട്ടിച്ചേർത്തു.
ഭീകരതയ്ക്ക് സമൂഹത്തിൽ സ്ഥാനമില്ല. അയർലൻഡിൽ ഇന്ത്യക്കാർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ചെങ്കോട്ടയിൽ ഉണ്ടായ ഭീകരാക്രമണത്തെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് അപലപിച്ചിരുന്നു. ഭീകരത ഞങ്ങൾക്ക് പുതിയത് അല്ല. അയർലൻഡിലും ചോര വീഴ്ത്തിയ നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിന് ജീവനുകളും നഷ്ടമായിട്ടുണ്ടെന്നും കെല്ലി ചൂണ്ടിക്കാട്ടി.
Discussion about this post

