Author: sreejithakvijayan

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നീതിമന്ത്രി ജിം ഒ കെല്ലഗൻ. വളരെ ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് യുവതിയ്ക്ക് നേരെ ഉണ്ടായത് എന്നും, സംഭവത്തിന്റെ വിശദാംശങ്ങൾ പോലീസിൽ നിന്നും ആരാഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെയോടെയായിരുന്നു യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച വാർത്തകൾ വലിയ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. സംഭവം സംബന്ധിച്ച് പോലീസുമായി സംസാരിച്ചു. ഞാനും അവർക്കൊപ്പം പങ്കുചേരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം മുന്നോട്ടുവരണം. അക്രമിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ:  ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ വീടിനുള്ളിൽ ആക്രമണം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10.10 ഓടെയായിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവർക്കും ആക്രമണത്തിൽ പൊള്ളലേൽക്കുകയായിരുന്നു. സ്ത്രീയുടെ നില ഗുരുതരമാണ്. പുരുഷന് നിസാര പരിക്കുകളാണ് ഉള്ളത്. സ്ത്രീയെ ഇയാൾ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. പരിശോധനകൾക്കായി സംഭവ സ്ഥലം സീൽ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: വിമാന യാത്രികന് നഷ്ടപരിഹാരം നൽകാൻ റയാൻഎയറിനോട് ഉത്തരവിട്ട് കോടതി. സർക്യൂട്ട് സിവിൽ കോടതിയുടേതാണ് ഉത്തരവ്. യാത്രയ്ക്കിടെ വിമാനത്തിൽവച്ച് ചൂട് ചായ വീണ് ശരീരത്തിൽ പൊള്ളലേറ്റ കൗമാരക്കാരനാണ് നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 20,000 യൂറോ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. ഗ്രീസ് യാത്രയ്ക്കിടെ ആയിരുന്നു കൗമാരക്കാരന് ദുരനുഭവം ഉണ്ടായത്. ചായ വീണ് വലതുകാലിൽ പൊള്ളൽ ഏൽക്കുകയായിരുന്നു. തുടർന്ന് ക്യാബിൻ ക്രൂ അംഗങ്ങളുടെ സഹായം അഭ്യർത്ഥിച്ചെങ്കിലും കിട്ടിയില്ല. ഇത് പരിക്ക് സാരമുള്ളതാക്കി. ചായ വീണ് കുട്ടിയുടെ മാതാവിനും പൊള്ളലേറ്റിരുന്നു.

Read More

ഡബ്ലിൻ: അടിമുടി മാറ്റത്തിനൊരുങ്ങി അയർലൻഡിലെ ആരോഗ്യമേഖല. അടുത്ത വർഷത്തോടെ എച്ച്എസ്ഇ റിമോട്ട് ഹെൽത്ത് മോണിറ്ററിംഗ് ( ആർഎച്ച്എം) സേവനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങൾ. രാജ്യത്തെ ടെലിഹെൽത്ത് സംവിധാനങ്ങൾ ഉൾപ്പെടെ വികസിക്കും. ആരോഗ്യപരിചരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇനി മുതൽ രോഗികൾക്ക് വീടിന് അടുത്ത് നിന്ന് തന്നെ ആവശ്യമായ പരിചരണം ലഭിക്കും. അടുത്ത വർഷം ജൂണോടെ പദ്ധതി ആരംഭിക്കുമെന്നാണ് ടെൻഡർ രേഖകളിൽ നിന്നും വ്യക്തമാകുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങി ഊബർ ടാക്‌സി ഡ്രൈവർമാർ. നാളെ വൈകീട്ട് 4.30 ന് ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിക്കും. നാളെ മുതൽ സമരം കടുപ്പിക്കാനാണ് ഡ്രൈവർമാരുടെ തീരുമാനം. ദിവസങ്ങൾക്ക് മുൻപും ഡ്രൈവർമാർ സമരം സംഘടിപ്പിച്ചിരുന്നു. പുതിയ ഫിക്‌സ്ഡ് ചാർജ് സംവിധാനം കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നാണ് ഡ്രൈവർമാർ വ്യക്തമാക്കുന്നത്. ഇത് ജീവിതം കൂടുതൽ ദുസ്സഹമാക്കും. അതിനാലാണ് വീണ്ടും സമരത്തിന് ഒരുങ്ങുന്നത് എന്നാണ് ഡ്രൈവർമാർ പറയുന്നത്. മുൻകൂട്ടി നിശ്ചയിച്ച തുക മാത്രം യാത്രികരിൽ നിന്നും വാങ്ങാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഫിക്‌സ്ഡ് ചാർജ് മോഡൽ. മീറ്ററിലെ തുക ഇതിലും കുറവാണെങ്കിൽ ആ തുക യാത്രികർ നൽകിയാൽ മതി. എന്നാൽ ട്രാഫിക് ബ്ലോക്കുകളിൽ മറ്റും കുടുങ്ങുമ്പോൾ കൂടുതൽ തുക യാത്രികരിൽ നിന്നും ഈടാക്കാൻ ഡ്രൈവർമാർക്ക് കഴിയില്ല. ഇത് വലിയ സാമ്പത്തിക ഭാരം ഡ്രൈവർമാർക്ക് നൽകും.

Read More

മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു. ടല്ലാൻസ്ടൗൺ സ്വദേശി പോൾ കോൺവേയ്, സ്‌കെറി സ്വദേശി വെസ്ലി ഒ റെയില്ലി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ബസ് ഓടിച്ചിരുന്നത് പോൾ ആയിരുന്നു. ബസ് ഐറാനിലെ ജീവനക്കാരനാണ് അദ്ദേഹം. ലോറി ഓടിച്ചത് വെസ്ലി ആയിരുന്നു. അപകടത്തിൽ കാർ ഓടിച്ചിരുന്ന 40 കാരിയായ സ്ത്രീയ്ക്കും ഒപ്പമുണ്ടായിരുന്ന കൗമാരക്കാരിയ്ക്കും പരിക്കുണ്ട്. ഇവർ ആശുപത്രികളിൽ ചികിത്സയിലാണ്. ഇരുവരും മലയാളികളാണെന്നാണ് വിവരം.

Read More

ഡബ്ലിൻ: ലോകമെമ്പാടുമുള്ള മലയാളി സംഗീത ആസ്വാദകരുടെ മനം കീഴടക്കി അയർലൻഡിൻ നിന്നുള്ള മ്യൂസിക് ആൽബമായ സായൂജ്യം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴേയ്ക്കും ഒന്നര ലക്ഷം പേർ ആൽബം കണ്ടു. മികച്ച പ്രതികരണവും ആൽബത്തിന് ലഭിക്കുന്നുണ്ട്. അയർലൻഡിന്റെ മനോഹാരിത ഒപ്പിയെടുത്ത ആൽബമാണ് സായൂജ്യം. ഐറിഷ് മലയാളിയും ചാർട്ടേർഡ് അക്കൗണ്ടന്റും ആയ ദിബു മാത്യു തോമസാണ് ആൽബത്തിനായി വരികൾ രചിച്ചിരിക്കുന്നത്. ഷാനി ആന്റണി അങ്കമാലി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജോസ്‌ന ഷാന്റിയാണ്. ടോബി വർഗ്ഗീസാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ വിമാനത്താവളമായ ഡബ്ലിൻ വിമാനത്താവളത്തിന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട ബിൽ ഇന്ന് ഡെയ്‌ലിൽ. ഫിയന്ന ഫെയിൽ നേതാവ് മാൽകം ബൈൺ ആണ് ഇത് സംബന്ധിച്ച ബില്ല് മുന്നോട്ടുവയ്ക്കുന്നത്. ഡബ്ലിൻ വിമാനത്താവളത്തിന്റെ പേര് സീൻ ലെമാസ് ഡബ്ലിൻ ഇന്റർനാഷണൽ എയർപോർട്ട് എന്ന് ആക്കണം എന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. അയർലൻഡിന്റെ മുൻ പ്രധാനമന്ത്രിയാണ് സീൻ ലെമാസ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ഡബ്ലിൻ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് മാൽകം ആവശ്യപ്പെടുന്നത്. ആധുനിക അയർലൻഡിനായി നിരവധി സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ടെന്ന് മാൽകം വ്യക്തമാക്കുന്നു. ലോകത്തിലേക്കുള്ള അയർലൻഡിന്റെ വാതിലാണ് ഡബ്ലിൻ വിമാനത്താവളം. അതുകൊണ്ട് തന്നെ സീനിന്റെ പേരാണ് വിമാനത്താവളത്തിന് കൂടുതൽ യോജിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ അതിക്രമം കാട്ടിയ ലിത്വാനിയൻ പൗരന് ജയിൽ ശിക്ഷ. ഒരു വർഷത്തെ തടവിന് യുവാവിനെ കോടതി ശിക്ഷിച്ചു. വിമാനം നഷ്ടമായെന്ന് ആരോപിച്ചായിരുന്നു ഇയാൾ ഡബ്ലിൻ വിമാനത്താവളത്തിൽ അതിക്രമം നടത്തിയത്. 29 കാരനായ ലൂക്കാസ് കൗനിയറ്റിസാണ് കേസിലെ പ്രതി. വളരെ വൈകിയായിരുന്നു ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. അപ്പോഴേയ്ക്കും വിമാനം പോയിരുന്നു. ഇതിൽ പ്രകോപിതനായ ലൂക്കാസ് സാധനങ്ങൾ നശിപ്പിക്കാൻ തുടങ്ങുകയായിരുന്നു. ടെർമിനൽ വണ്ണിൽ ആയിരുന്നു അതിക്രമം. ഈ വർഷം മാർച്ചിൽ ആയിരുന്നു സംഭവം. 9,400 യൂറോയിലധികം രൂപയുടെ നാശനഷ്ടം ഇയാൾ വിമാനത്താവളത്തിൽ ഉണ്ടാക്കി.

Read More

മീത്ത്: കൗണ്ടി മീത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്  മലയാളിയാണെന്നാണ് റിപ്പോർട്ടുകൾ. 40 കാരിയായ സ്ത്രീ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. ബ്യൂമൗണ്ട് ആശുപത്രിയിൽ വെന്റിലേറ്ററിലാണ് 40 കാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൗമാരക്കാരിയ്ക്കും പരിക്കുണ്ട്. കുട്ടിയെ ആദ്യ അവർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിതിത്സയ്ക്കായി ടെമ്പിൾ സ്ട്രീറ്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്കും മാറ്റി. ഗോർമാൻസ്ടൗണിനടുത്ത് കഴിഞ്ഞ ദിവസം ആയിരുന്നു അപകടം ഉണ്ടായത്. 40 കാരിയുടെ കാറും ലോറിയും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Read More