- വാഹന ഇൻഷൂറൻസ് പ്രീമിയം വർധിച്ചു
- എല്ലാ സുഖസൗകര്യങ്ങളിലും വളർന്ന രാഹുൽ ഗാന്ധിയ്ക്ക് എങ്ങനെ ഇന്ത്യയെ മനസിലാക്കാൻ കഴിയും : അഖിൽ മാരാർ
- ജീവിതത്തിൽ സംതൃപ്തി നാലിലൊന്ന് പേർക്ക് മാത്രം; സിഎസ്ഒയുടെ സർവ്വേ പുറത്ത്
- എടയാറിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു
- അഭയാർത്ഥി അപേക്ഷകൾ; ഇയുവിലെ രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാമതായി അയർലൻഡ്
- സൺബെഡുകൾ നിരോധിക്കണം; ശുപാർശയുമായി വിദഗ്ധസംഘം
- ‘ കേരളത്തിൽ നിന്നുള്ള ജിഹാദികളും ക്രിസ്ത്യൻ മിഷനറിമാരും എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ‘ ; മൊണാലിസയുടെ ആരോപണങ്ങൾക്ക് സനോജ് മിശ്രയുടെ മറുപടി
- എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ ; ഒരു യുദ്ധവിമാനവും തകർന്നിട്ടില്ലെന്ന് യുഎസ്
Author: sreejithakvijayan
ഡബ്ലിൻ: ഫ്‌ളൂവിനെതിരെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ്. എല്ലാ കുട്ടികൾക്കും ഫ്‌ളൂ പ്രതിരോധ വാക്‌സിൻ നിർബന്ധമായും നൽകണമെന്ന് സിച്ച്‌ഐ മുന്നറിയിപ്പ് നൽകി. രോഗബാധയെ തുടർന്ന് എമർജൻസി വിഭാഗത്തിൽ നിരവധി കുട്ടികൾ ചികിത്സ തേടിയെത്തിയ പശ്ചാത്തലത്തിലാണ് സിഎച്ച്‌ഐയുടെ മുന്നറിയിപ്പ്. ഇതിനോടകം തന്നെ 650 കുട്ടികളെ എമർജൻസി ഡിപ്പാർട്ട്‌മെന്റിലും അർജന്റ് കെയർ സെന്ററുകളിലും കിടത്തേണ്ട സാഹചര്യം ഉണ്ടായി. ഇതിൽ ഭൂരിഭാഗം പേർക്കും പനി, ചുമ, തൊണ്ട വേദന, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ വീട്ടിൽ തന്നെ കുട്ടികളെ ചികിത്സിക്കുകയാണ് പലരും ചെയ്യുന്നത്. എന്നാൽ ഇത് സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാക്കുകയാണെന്ന് സിഎച്ച്‌ഐ അറിയിച്ചു.
ലിമെറിക്ക്: ലിമെറിക്കിൽ ഉണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. രണ്ട് കൗമാരക്കാരും 20 വയസ്സുള്ള രണ്ട് യുവാക്കളുമാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയിൽ ആയിരുന്നു ലിമെറിക്ക് സിറ്റിയിൽ വെടിവയ്പ്പ് ഉണ്ടായത്. ബുധനാഴ്ചയയായിരുന്നു പ്രതികളെ പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു. ഇവർ നിലവിൽ കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. 2007 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 50ാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്
ഡബ്ലിൻ: അയർലൻഡിനെ പ്രശംസിച്ച് സ്‌കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നി. സ്വാതന്ത്രത്തിലേക്കുള്ള അയർലൻഡിന്റെ യാത്രയെ ആരാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. അയർലൻഡും സ്‌കോട്ട്‌ലൻഡുമായുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലിയുമായി സ്വിന്നി കൂടിക്കാഴ്ച നടത്തി. പുതുതായി ചുമതലയേറ്റതിന് പിന്നാലെ ഐറിഷ് പ്രസിഡന്റിനെ കാണുന്ന ആദ്യ നേതാവാണ് സ്വിന്നി. കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഡബ്ലിൻ: അഭയാർത്ഥി നിയമത്തിലെ മാറ്റങ്ങൾ മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ച് നീതിന്യായ മന്ത്രി ജിം ഒ കെല്ലഗൻ. മൂന്ന് വ്യത്യസ്ത മെമ്മോകളാണ് അദ്ദേഹം കഴിഞ്ഞ ദിവസം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവന്നത്. ഇനി മുതൽ അഭയാർത്ഥി പദവി ലഭിക്കുവർക്ക് പൗരത്വത്തിന് അപേക്ഷിക്കാൻ അഞ്ച് വർഷം കാത്തിരിക്കേണ്ടിവരും. കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമത്തിൽ സമഗ്ര മാറ്റം കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. ഇനി മുതൽ ജോലിയുള്ളവർക്കായിരിക്കും പൗരത്വം നൽകുന്നതിൽ സർക്കാർ മുൻഗണന കൊടുക്കുക. പൗരത്വത്തിനായി കാത്തിരിക്കുന്ന അഞ്ച് വർഷവും അഭയാർത്ഥികൾ നിരീക്ഷണത്തിൽ ആയിരിക്കും. ക്ഷേമ ആനുകൂല്യങ്ങൾ ഉൾപ്പെടെ പരിശോധിക്കപ്പെടും. ഇവർ രാജ്യത്തിന് ഭീഷണിയാണെന്ന് വ്യക്തമായാൽ അഭയാർത്ഥി പദവി സർക്കാർ റദ്ദാക്കും.
ഡബ്ലിൻ: അയർലൻഡിലെ ഫാമിലി റീയൂണിഫിക്കേഷൻ നയങ്ങൾ പൊളിച്ചെഴുതി സർക്കാർ. പുതിയ നയങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയമം പ്രകാരം ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ അടക്കമുള്ള എല്ലാ ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുകാരും സി കാറ്റഗറിയിലേക്ക് മാറും. 2016 ൽ പ്രഖ്യാപിച്ച നയങ്ങളിലാണ് ഇപ്പോൾ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിലെ സ്‌പോൺസർമാർക്ക് വേണ്ട ഇൻകം ത്രഷ് ഹോഡിൽ മാറ്റം കൊണ്ടുവന്നിട്ടില്ല. 30,000 യൂറോ മൊത്തവരുമാനം ഉണ്ടായിരിക്കണം. മൈനർ കുട്ടികൾക്ക് വിസ ലഭിക്കണമെങ്കിൽ സി സ്‌പോൺസർമാർക്ക് കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വരുമാനം മതി.
ഡബ്ലിൻ: ഉപയോഗിക്കാതെ കിടക്കുന്ന സബ്‌സ്‌ക്രിപ്ഷനുകൾ ക്യാൻസൽ ചെയ്യാതിരിക്കുന്നത് അയർലൻഡുകാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായി കണ്ടെത്തൽ. ഓരോ വർഷം അയർലൻഡുകാർക്ക് 290 മില്യൺ യൂറോയുടെ നഷ്ടമാണ് ഇതുണ്ടാക്കുന്നത് എന്നാണ് പേയ്‌മെന്റ് ആപ്പായ റെവോലറ്റിന്റെ പഠനത്തിലെ കണ്ടെത്തൽ. ആയിരം പേരെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പഠനം. പഠനത്തിൽ പങ്കെടുത്ത 60 ശതമാനം പേരും തങ്ങളുടെ സബ്‌സ്‌ക്രിപ്ഷനുകൾ ക്യാൻസൽ ചെയ്തിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ 23 ശതമാനം പേരും ഓരോ മാസവും 5 മുതൽ 10 യൂറോവരെ ഇതുവഴി നഷ്ടപ്പെടുത്തുന്നുണ്ട്. ചെറിയ തുകയായതിനാൽ ആരും ഇതത്ര കാര്യമാക്കാറില്ല. എന്നാൽ പ്രതിവർഷം കണക്കാക്കുമ്പോൾ വലിയ തുകയാണ് നഷ്ടമാകുന്നത്. പ്രതിവർഷം 70.68 യൂറോവരെ ശരാശരി ഇവർക്ക് നഷ്ടമാകുന്നു. അതേസമയം 30 ശതമാനം പേർ പ്രതിമാസം സബ്‌സ്‌ക്രിപ്ഷനുകൾ പരിശോധിക്കുന്നുണ്ട്.
ഡബ്ലിൻ: ഡോ. സുരാജ് മിലിന്ദ് യെംഗ്‌ഡെയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും അടുത്ത മാസം 1ാം തിയതി നടക്കും. തിങ്കളാഴ്ച ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ചായിരിക്കും പരിപാടി. കാസ്റ്റ്: എ ഗ്ലോബൽ സ്‌റ്റോറി എന്നാണ് സുരാജിന്റെ പുതിയ പുസ്തകത്തിന്റെ പേര്. യൂണിവേഴ്‌സിറ്റിയിലെ ഗ്ലാസ്‌നെവിൻ ക്യാമ്പസിലെ ഹെൻറി ഗ്രാറ്റൻ ബിൽഡിംഗ് സിജി86 ൽ ആണ് പരിപാടി നടക്കുന്നത്. ചർച്ചയ്ക്ക് ഡോ. ഡേവിഡ് കീൻ മോഡറേറ്ററാകും. അയർലൻഡ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്, അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് അയർലൻഡ് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ചെറുവിമാനം തകർന്ന് മരിച്ച പൈലറ്റിന്റെ പേര് വിവരങ്ങൾ പുറത്ത്. 48 കാരനും തുർക്കി സ്വദേശിയുമായ ബിർകാൻ ഡോകുസ്ലർ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു വാട്ടർഫോർഡ് വിമാനത്താവളത്തിന് സമീപത്തെ വയലിൽ വിമാനം തകർന്ന് വീണത്. രണ്ട് കുട്ടികളുടെ പിതാവാണ് അദ്ദേഹം. കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനായുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതുവരെ 33,000 യൂറോയാണ് സമാഹരണത്തിലൂടെ ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയായിരുന്നു അപകടം ഉണ്ടായത്. സ്ലൈഗോയിൽ നിന്നും പറന്നുയർന്ന വിമാനത്തിന് സാങ്കേതിക തകരാർ സംഭവിക്കുകയായിരുന്നുവെന്നാണ് സൂചന. ഇതോടെ വയലിൽ ഇറക്കാൻ ശ്രമിക്കുകയായിരുന്നു. ഫ്രാൻസിലെ ബെസിയേഴ്‌സിലേക്ക് പോകുകയായിരുന്നു വിമാനം.
ഡബ്ലിൻ: മെട്രോ ലിങ്ക് പദ്ധതി അതിവേഗം നടപ്പിലാക്കാൻ നിയമനിർമ്മാണം വേണമെന്ന് ആവശ്യം. ബിസിനസ് നെറ്റ്‌വർക്കായ ഡബ്ലിൻ ചേംബറാണ് സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കുന്ന കാര്യം പരിഗണിക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പദ്ധതിയ്‌ക്കെതിരെ റനീലാഗിലെ ഒരു സംഘം ആളുകൾ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന ആവശ്യം ഡബ്ലിൻ ചേംബർ ഉന്നയിച്ചത്. പദ്ധതിയ്ക്ക് അനുമതി നൽകിയ തീരുമാനം പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഡബ്ലിൻ: മൊബൈൽ, ബ്രോഡ്ബാന്റ് കമ്പനികൾക്ക് മൂക്ക് കയറിടാൻ സർക്കാർ. കമ്പനികളെ ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യം നൽകുന്ന നിയമം ഉടൻ പ്രാബല്യത്തിൽവരും. ഇതോടെ നിരക്ക് വർധനയുൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് കമ്പനികളെ വേണ്ടെന്ന് വയ്ക്കാം. മാധ്യമകാര്യമന്ത്രി പാട്രിക് ഒ ഡോണവൻ ആണ് ഇത് സംബന്ധിച്ച പ്രേമയം മന്ത്രിസഭയിൽ അവതരിപ്പിച്ചത്. ഇത് ഉടനെ പരിശോധിക്കും. നിരക്ക് വർധിപ്പിക്കുമ്പോൾ പിഴ കൂടാതെ കമ്പനികളുമായുള്ള കരാർ ഉപേക്ഷിക്കാൻ നിയമപരമായ അവകാശം നൽകുന്ന പ്രമേയം ആണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
