ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ കൊല്ലപ്പെട്ട സ്റ്റീഫൻ ബ്രാന്നിഗന്റെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. കുടുംബമാണ് സംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരിയൻ പാർക്കിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് സ്റ്റീഫന്റെ വീട്ടിൽ എത്തിക്കും. ഇവിടെ ഇന്നും നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 മണിവരെ പൊതുദർശനം ഉണ്ടാകും. ഇതിന് ശേഷം ശനിയാഴ്ച 12.30 ഓടെ സെന്റ് ബ്രിഗിഡ്സ് പള്ളിയിൽ എത്തിക്കും. ശുശ്രൂഷകൾക്ക് ശേഷം സ്ട്രൂൽ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ആൾ അറസ്റ്റിലായിട്ടുണ്ട്.

