ഡബ്ലിൻ: ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവിന്റെ പുതിയ സിഇഒ ആയി ആനി ഒ കോണർ. നിലവിലെ സിഇഒ ബെർണാഡ് ഗ്ലോസ്റ്ററിന് പകരമായിട്ടാണ് ആനി സ്ഥാനമേൽക്കുന്നത്. എച്ച്എസ്ഇയുടെ സിഇഒ സ്ഥാനം അലങ്കരിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് ആനി പറഞ്ഞു.
വിഎച്ച്ഐ ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് ആനി. ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് ആയും എച്ച്എസ്ഇ ചീഫ് ഓപ്പറേഷൻസ് ഓഫീസറായും ഇവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മെന്റൽ ഹെൽത്ത് നാഷണൽ ഡയറക്ടർ പദവിയും വഹിച്ചിട്ടുണ്ട്. 2018 ൽ എച്ച്എസ്ഇയുടെ ഇടക്കാല ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു.
Discussion about this post

