ഡബ്ലിൻ: കാർഗോ എയർലൈനായ എഎസ്എൽ അയർലൻഡുമായുള്ള തർക്കത്തിൽ ചർച്ചയ്ക്ക് സമ്മതിച്ച് ഐറിഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ (ഐഎഎൽപിഎ). സമരത്തിന് തയ്യാറെടുക്കുന്നതിനിടെ ആണ് പ്രശ്നപരിഹാരം സംബന്ധിച്ച് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായുള്ള ചർച്ചയ്ക്ക് ഇവർ സമ്മതിച്ചത്. അതേസമയം ചർച്ചയിൽ പങ്കെടുക്കുമെങ്കിലും പണി മുടക്കിൽ നിന്നും പിന്മാറില്ലെന്ന് ഐഎഎൽപിഎ വ്യക്തമാക്കി.
വ്യാഴാഴ്ച മറ്റൊരു 16 മണിക്കൂർ പണിമുടക്ക് നടക്കുമെന്ന് കമ്പനി ഐഎഎൽപിഎ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. ഡിസംബർ 22 മുതൽ 24 വരെ നീണ്ട് നിൽക്കുന്ന സമരം നടത്താനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ക്രിസ്തുമസ് അടുക്കെ പൈലറ്റുമാരുടെ സമരം ചരക്ക് നീക്കത്തെ ബാധിക്കും.
Discussion about this post

