ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ ഇരുചക്ര വാഹനയാത്രികന് ഗുരുതര പരിക്ക്. ന്യൂടൗണാർഡ്സിലെ ചർച്ച് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
രാത്രി 10.25 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ഇരുചക്രവാഹന യാത്രികന് സാരമായി പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ പോലീസ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post

