ഗാൽവെ: കൗണ്ടി ഗാൽവെയിൽ അമിതവേഗതയിൽ വാഹനമോടിച്ച ഡ്രൈവർ അറസ്റ്റിൽ. കിൻവാരയിൽ ആയിരുന്നു സംഭവം. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പോലീസിന്റെ പരിശോധനയ്ക്കിടെ ആയിരുന്നു ഇയാൾ പിടിയിലായത്. ഇയാൾ 201 കെഎം /എച്ച് വേഗതയിലാണ് വാഹനം ഓടിച്ചത് എന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച അമിത വേഗതയിൽ വാഹനം ഓടിച്ച 3,265 ഡ്രൈവർമാരെയാണ് ഗാർഡ പിടികൂടിയത്. ഡ്രൈവർമാർക്ക് ഗുരുതരമായി പരിക്കേറ്റ 17 കൂട്ടിയിടികൾ ഉണ്ടായി. 8 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 147 ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തു.
Discussion about this post

