കാവൻ: ചാരിറ്റിയിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ കാവൻ കൗണ്ടി കൗൺസിൽ മുൻ കൗൺസിലർക്ക് തടവ്. ഫിൻ ഗെയ്ൽ മുൻ കൗൺസിലറും കാത്തോയിർലീച്ചുമായ സീൻ മക്കീർനനാണ് തടവ് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ഒൻപത് മാസവുമാണ് ശിക്ഷ.
നവാൻ മെന്റൽ ഹെൽത്ത് ഹൗസിംഗ് അസോസിയേഷന്റെ ഫണ്ടിൽ നിന്നുമാണ് സീൻ പണം തട്ടിയത്. 1,72,000 യൂറോ ആയിരുന്നു തട്ടിയത്. 2019- 20 വർഷത്തിൽ ആയിരുന്നു അദ്ദേഹം തട്ടിപ്പ് നടത്തിയത്. ഇക്കാര്യം അദ്ദേഹം കോടതിയിലും സമ്മതിച്ചു. ഇതോടെ കോടതി ശിക്ഷവിധിക്കുകയായിരുന്നു.
Discussion about this post

