- നിർമ്മാണ മേഖലയിൽ പുത്തൻ ഉണർവ്; പ്രവർത്തനങ്ങളിൽ വർധനവ്
- ഇന്ത്യയിലേയ്ക്ക് ഹെറോയിൻ കടത്താൻ ശ്രമം ; അതിർത്തിയിൽ പാകിസ്ഥാൻ കള്ളക്കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊലപ്പെടുത്തി
- സൈമൺ ഹാരിസ് ഫ്രാൻസിലേക്ക്
- കുരുക്ക് മുറുകുന്നു : യോഗി ആദിത്യനാഥിന്റെ അമ്മയെ അധിക്ഷേപിച്ച മൗലാന അബ്ദുള്ള സലീമിനെതിരെ 83 എഫ് ഐ ആറുകൾ
- ഹോം ഹീറ്റിംഗ് ഓയിൽ വില കുതിയ്ക്കുന്നു; 500 ലിറ്റർ ഓയിലിന് വില 880 യൂറോ
- ഫെർമനാഗിലെ കൊലപാതകം; യുവതിയെ തിരിച്ചറിഞ്ഞു
- പ്രതിരോധസേനയിൽ ജോലി; അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർധനവ്
- ടിപ്പററിയിലെ വാഹനാപകടം; 24 കാരിയ്ക്ക് ദാരുണാന്ത്യം
Author: sreejithakvijayan
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വൻ ലഹരിവേട്ട. 1.6 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തു പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാലികാർണിയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ആയിരുന്നു കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് വാനിൽ കഞ്ചാവുമായി 40 കാരൻ എത്തിയത്. വാനിൽ നിന്നും ഏകദേശം 80 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച വാനും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിൽ ഇന്ന് അസ്ഥിരകാലാവസ്ഥ. രാജ്യത്ത് മഴയും വെയിലും ഇടകലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അതേസമയം കോർക്ക്, കെറി എന്നീ കൗണ്ടികളിൽ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ചിലയിടങ്ങളിൽ ശക്തമായ മഴയാകും അനുഭവപ്പെടുക. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. അതേസമയം ചിലയിടങ്ങളിൽ നല്ല വെയിലുള്ള കാലാവസ്ഥയാകും അനുഭവപ്പെടുക. ഇവിടങ്ങളിൽ താപനില 16 ഡിഗ്രി സെൽഷ്യസ് മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. മെർക്കുറിയുടെ നില 21 ഡിഗ്രി സെൽഷ്യസിലെത്തും.
ഡബ്ലിൻ: ഫാഷൻ റീട്ടെയ്‌ലറായ പെന്നിസിന്റെ ലാഭവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്ത്. പെന്നിസിന് പ്രതിദിനം രണ്ട് മില്യണിലധികം യൂറോയുടെ ലാഭം ലഭിക്കുന്നുണ്ടെന്നാണ് പ്രൈമാർക്ക് ലിമിറ്റഡ് വ്യക്തമാക്കുന്നത്. നികുതിയ്ക്ക് മുൻപുള്ള കമ്പനിയുടെ ലാഭം ഇരട്ടിയായതായും പ്രൈമാർക്ക് വ്യക്തമാക്കുന്നു. നികുതിയ്ക്ക് മുൻപുള്ള പെന്നിസിന്റെ ലാഭം 416.63 മില്യണിൽ നിന്നും 881.5 മില്യൺ യൂറോ ആയി വർദ്ധിച്ചു. കഴിഞ്ഞ വർഷം സമ്മറിൽ ഐറിഷ് സ്റ്റോറുകളിൽ നിന്നുള്ള വരുമാനത്തിൽ നേരിയ ഇടിവ് സംഭവിച്ചിരുന്നു. എന്നിട്ടും ഈ നേട്ടം സ്വന്തമാക്കാനായി എന്നത് ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ പെന്നിസിന്റെ വ്യാപാരം ശക്തമായിരുന്നു.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ രഥോത്സവം സംഘടിപ്പിക്കും. ഈ മാസം 26 നാണ് ഹൈന്ദവ ഉത്സവമായ രഥോത്സവം സംഘടിപ്പിക്കുന്നത്. ബെൽഫാസ്റ്റിലെ ഇസ്‌കോൺ ശ്രീകൃഷ്ണ ക്ഷേത്രം അധികൃതരാണ് രഥോത്സവത്തിന് നേതൃത്വം നൽകുന്നത്. രഥോത്സവം നടത്താൻ പരേഡ്‌സ് കമ്മീഷൻ ഇസ്‌കോണിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിയതി അധികൃതർ പുറത്തുവിട്ടത്. ബെൽഫാസ്റ്റിന് തുടർച്ചയായി വിവിധ രാജ്യങ്ങളിലെ 200 ഓളം നഗരങ്ങളിലും രഥോത്സവം അരങ്ങേറും.
ബെൽഫാസ്റ്റ്: പോർട്രഷിലേക്കുള്ള എല്ലാ റോഡുകളും ഇന്ന് അടച്ചിടും. ലോയലിസ്റ്റ് പരേഡിന്റെ പശ്ചാത്തലത്തിലാണ് റോഡുകൾ അടച്ചിടുന്നത്. അഞ്ച് മണിക്കൂർ നേരം പോർട്രഷിലേക്കുള്ള ഗതാഗതം നിലയ്ക്കും. ഇന്ന് വൈകീട്ട് ആറ് മുതൽ രാത്രി 11 വരെയാണ് റോഡുകൾ അടച്ചിടുക. രാത്രി എട്ടര മുതൽ ഉദദ്വീപിനുള്ളിൽ നിന്നും വാഹനങ്ങൾ പുറത്തേയ്‌ക്കോ അകത്തേയ്‌ക്കോ കടത്തിവിടില്ല. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പോർട്രഷ് സൺസ് ഓഫ് ഉൾസ്റ്ററാണ് പരേഡ് സംഘടിപ്പിക്കുന്നത്. ഏകദേശം രണ്ടായിരം പേർ പരേഡിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 80 ഓളം ബാൻഡുകളും പരേഡിൽ അണിനിരക്കും.
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ റെസിപ്രേറ്ററി സിൻസിറ്റിയൽ വൈറസിനെതിരെ പുതിയ കുത്തിവയ്പ്പ്. പുതിയ വാക്‌സിൻ ഈ വർഷം അവസാനത്തോടെ കുഞ്ഞുങ്ങൾക്ക് നൽകി തുടങ്ങും. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് ആർഎസ്‌വിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയാണ് കുത്തിവയ്പ്പ് നൽകുന്നത്. നിർസെവിമാബ് എന്നാണ് പുതിയ വാക്‌സിന് പേര് നൽകിയിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ സാദ്ധ്യതയുള്ള കുഞ്ഞുങ്ങൾക്കുവരെ ഈ വാക്‌സിൻ നൽകാം. വൈറസിൽ നിന്നും 80 ശതമാനം സംരക്ഷണമാണ് പുതിയ വാക്‌സിൻ ഉറപ്പ് നൽകുന്നത്. ആർഎസ്‌വി ഏറ്റവും കൂടുതലായി ബാധിക്കുന്ന സെപ്തംബർ മുതൽ ഫെബ്രുവരിവരെയുള്ള കാലയളവിൽ ഈ വാക്‌സിൻ കുട്ടികൾക്ക് സംരക്ഷണമേകും. നവജാത ശിശുക്കളുടെയും കുട്ടികളുടെയും ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന വൈറസാണ് ആർഎസ്‌വി. ഇത് കുട്ടികളിൽ പനി, ജലദോഷം തുടങ്ങിയവയ്ക്ക് കാരണമാകും.
ഡബ്ലിൻ: ഡബ്ലിനിലെ ഫാ. രാജേഷ് ജോസഫിന്റെ മാതാവ് മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ് അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്‌കാരം നാളെ നടത്തും. കുടിയാന്മല പൊട്ടംപ്ലാവിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ ജോസഫ് മേച്ചിറാകത്തിന്റെ ഭാര്യയാണ് ത്രേസ്യാമ്മ. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ അവസാന നാളുകളിൽ ത്രേസ്യാമ്മ നേരിട്ടിരുന്നു. സംസ്‌കാര ശുശ്രൂഷകൾ നാളെ 2.30 ന് ഭവനത്തിൽ ആരംഭിക്കും. പരിയാരം മദർ തെരേസ ദേവാലയത്തിലെ സമാപന ശുശ്രൂഷകൾ ഉണ്ടാകും. ഇതിന് ശേഷം തളിപ്പറമ്പ് സെന്റ് മേരീസ് ഇടവക സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
ഡബ്ലിൻ: ഏറ്റവും തിരക്കുള്ള ജയിലുകളുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായി അയർലന്റ്. കഴിഞ്ഞ വർഷം ജയിലുകൾ തിങ്ങിനിറഞ്ഞ എട്ടാമത്തെ യൂറോപ്യൻ രാജ്യമായിരുന്നു അയർലന്റ്. മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് യൂറോപ്പിലെ 15 രാജ്യങ്ങളിലാണ് തിരക്കേറിയ ജയിലുകൾ ഉള്ളത്. ഇതിൽ കഴിഞ്ഞ വർഷം അയർലന്റ് എട്ടാംസ്ഥാനത്ത് ആയിരുന്നു. രാജ്യത്ത് ജയിലുകൾ അതിവേഗം നിറയുന്നതിൽ കൗൺസിൽ ഓഫ് യൂറോപ്പ് ആശങ്കയും പ്രകടിപ്പിക്കുന്നുണ്ട്. ജയിലുകൾ നിങ്ങിനിറയുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത് എന്നാണ് കൗൺസിൽ ഓഫ് യൂറോപ്പ് വ്യക്തമാക്കുന്നത്.
ഡബ്ലിൻ: ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് എച്ച്എസ്ഇ. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങൾ. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും എച്ച്എസ്ഇ ആലോചിക്കുന്നുണ്ട്. ജീവനക്കാരുടെ യാത്ര, പരിശീലനം, ഏജൻസി ജീവനക്കാരുടെ സേവനം എന്നിവയിലാണ് മാറ്റങ്ങൾ. അടുത്തിടെ പുറത്തുവന്ന കണക്കുകളിൽ ഈ വർഷം ഇതുവരെ 218 മില്യൺ യൂറോയുടെ അധിക ചിലവ് എച്ച്എസ്ഇയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതേ തുടർന്നാണ് തീരുമാനം. ആവശ്യമില്ലാതെ പണം ചിലവാകുന്ന മേഖലകൾ സമഗ്രമായി അവലോകനം ചെയ്യും. ശേഷമാകും നിയന്ത്രണങ്ങൾ കൊണ്ടുവരിക.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പുതിയ വിമാന സർവ്വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ്. ഒക്ടോബർ 26 മുതലായിരിക്കും പുതിയ സർവ്വീസ് ആരംഭിക്കുക. ഡബ്ലിനിൽ നിന്നുള്ള എമിറേറ്റ്‌സിന്റെ മൂന്നാമത്തെ വിമാന സർവ്വീസ് ആണ് ഒക്ടോബറിൽ ആരംഭിക്കുന്നത്. എമിറേറ്റ്‌സ് വിമാനം കെഇ 165 ദുബായിൽ നിന്നും പുലർച്ചെ 2.10 ന് പുറപ്പെട്ട് രാവിലെ 6.25 ന് ഡബ്ലിനിൽ എത്തും. ഇകെ 166 ഡബ്ലിനിൽ നിന്ന് രാവിലെ 8.25 ന് പുറപ്പെട്ട് രാത്രി 8 മണിയ്ക്ക് ദുബായിൽ എത്തും. അയർലന്റിനും മിഡിൽ ഈസ്റ്റേൺ ഹബ്ബിനുമിടയിൽ ആഴ്ചയിൽ 21 വിമാന സർവ്വീസുകളാണ് ഉണ്ടാകുക. ഒക്ടോബർ 16 മുതൽ ഡബ്ലിനിലേക്ക് രണ്ടാമത്തെ നവീകരിച്ച ബോയിംഗ് 777 സർവ്വീസ് ആരംഭിക്കും. പ്രതിവർഷം 4,50,000 യാത്രികരാണ് അയർലന്റിൽ നിന്നും ദുബായിലേക്ക് എമിറേറ്റ്‌സ് വിമാനത്തിൽ യാത്ര ചെയ്യുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
