വാട്ടർഫോർഡ്: വാട്ടർഫോർഡിൽ മലയാളി യുവാവ് അന്തരിച്ചു. ചേർത്തല സ്വദേശി ശ്യാം കൃഷ്ണനാണ് അന്തരിച്ച്. 37 വയസ്സായിരുന്നു. വാട്ടർഫോർഡ് സെന്റ് പാട്രിക്ക് ഹോസ്പിറ്റലിൽ ക്ലിനിക്കൽ നഴ്സ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വർഷക്കാലമായി വാട്ടർഫോർഡിൽ താമസിച്ചുവരികയാണ് ശ്യാം കൃഷ്ണൻ. ഐഎൻഎംഒ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ചേർത്തലയിലെ തുറവൂർ കാടാട്ട് വീട്ടിലെ മൂത്ത മകനാണ് ശ്യാം കൃഷ്ണൻ.
Discussion about this post

