ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബല്യൂരാഗനിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ 30 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ 20 ൽ രാവിലെ 7.25 ഓടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. 30 കാരിയ്ക്കാണ് പരിക്ക്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ റോഡ് അടച്ചുപൂട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

