ഡബ്ലിൻ: അയർലൻഡിൽ മോർട്ട്ഗേജ് പലിശനിരക്ക് വീണ്ടും കുറഞ്ഞു. നിലവിൽ 3.60 ആയാണ് പലിശനിരക്ക് കുറഞ്ഞിരിക്കുന്നത്. 2024 ജൂൺ മാസത്തിൽ മോർട്ട്ഗേജ് പലിശനിരക്ക് 4.11 ശതമാനം ആയിരുന്നു. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.
മോർട്ട്ഗേജ് നിരക്ക് കുറഞ്ഞത് ഫസ്റ്റ് ടൈം ബയർമാർക്ക് ഏറെ ഗുണം ചെയ്യും. എങ്കിലും യൂറോസോണിൽ ഉയർന്ന മോർട്ട്ഗേജ് നിരക്കുളള രാജ്യമാണ് അയർലൻഡ്. ഈ വർഷം അവസാനത്തോടെ പലിശനിരക്ക് യൂറോപ്യൻ സെൻട്രൽ ബാങ്ക് വീണ്ടും കുറയ്ക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Discussion about this post

