ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ കഞ്ചാവ് മാഫിയകളെ തകർത്തെറിഞ്ഞ് പോലീസ്. വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു വിവിധ മേഖലകളിൽ പോലീസ് പരിശോധന നടത്തിയത്. ഇതിൽ ടെമ്പിൾപാട്രിക്, കോളറൈൻ, ടാൻഡ്രഗീ, ലുർഗാൻ എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് കൃഷികൾ കണ്ടെത്തിയത്. താമസസ്ഥലത്ത് പ്രത്യേകം സജ്ജമാക്കിയ മുറികളിൽ ആയിരുന്നു കഞ്ചാവ് വളർത്തൽ. ഏകദേശം 5,79,790 യൂറോ വിലവരുന്ന കഞ്ചാവാണ് ഇവിടെ നിന്നും കണ്ടെടുത്തത്.
Discussion about this post

