Author: sreejithakvijayan

ഡബ്ലിൻ: ഒസിഐ ( ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) നിയമങ്ങൾ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. രണ്ടോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിച്ചാലോ, അതുമല്ലെങ്കിൽ ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റപത്രം സമർപ്പിച്ചാലോ ഒസിഐ രജിസ്‌ട്രേഷൻ റദ്ദാക്കും. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 1955 പൗരത്വ നിയമത്തിന്റെ ഏഴ് ഡി പ്രകാരമാണ് നിയമം കർശനമാക്കിയിരിക്കുന്നത്. 2005 ഓഗസ്റ്റ് മുതലാണ് ഒസിഐ പദ്ധതി ഇന്ത്യക്കാർക്ക് വേണ്ടി ആരംഭിച്ചത്. ഇത് പ്രകാരം ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വിസ രഹിത യാത്രയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കഞ്ചാവ് പിടികൂടി. രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഇവർ പോലീസ് കസ്റ്റഡിയിലാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 1,20,000 യൂറോ വിലവരുന്ന ആറ് കിലോ കഞ്ചാവും, രണ്ടാമത്തെ വീട്ടിൽ നിന്നും 30,000 യൂറോ വിലമതിക്കുന്ന 1.5 കിലോ ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് പുറമേ 17,000 യൂറോ വിലവരുന്ന 250 ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവങ്ങളിൽ 20 ഉം 30 ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായിട്ടുള്ളത്.

Read More

ഡബ്ലിൻ: ഇന്ത്യൻ സമൂഹത്തിന് നേരെയുള്ള വംശീയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് എച്ച്എസ്ഇ. അയർലൻഡിലെ രോഗികൾക്ക് സേവനങ്ങൾ നൽകുന്നതിൽ ഇന്ത്യൻ ജീവനക്കാർക്ക് നിർണായക പങ്കുണ്ട്. നഴ്‌സുമാരിലും മിഡ്‌വൈഫുമാരിലും 23 ശതമാനം പേരും ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും എച്ച്എസ്ഇ വ്യക്തമാക്കി. എച്ച്എസ്ഇയിലെ തൊഴിലാളികളിൽ 15 ശതമാനം പേരും ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. അതുകൊണ്ട് തന്നെ അവർക്ക് പിന്തുണ നൽകിയില്ലെങ്കിൽ അയർലൻഡിലെ ആരോഗ്യസേവനം ഭീഷണിയിലാകും. വംശീയ ആക്രമണത്തിന് ഇരയായവർക്ക് കൗൺസിലിംഗും ആവശ്യമായ പിന്തുണയും നൽകുമെന്നും എച്ച്എസ്ഇ വ്യക്തമാക്കി.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ അപകടകാരികളായ കടന്നൽ ഇനത്തിന്റെ സാന്നിദ്ധ്യം. ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് അയർലൻഡിൽ ബയോഡൈവേഴ്‌സിറ്റി അലർട്ട് പുറപ്പെടുവിച്ചു. ഭവന വകുപ്പാണ് ഏഷ്യൻ ഹോർനെറ്റുകളെ കണ്ടതായി പ്രസ്താവനയിലൂടെ അറിയിച്ചത്. അയർലൻഡിന്റെ ജൈവവ്യവസ്ഥയെ ഇത്തരം കടന്നലുകൾ സാരമായി ബാധിക്കുമെന്ന് ഭവനവകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം കടന്നലുകളുടെ ഒരു കൂട് പോലും പ്രദേശത്തെ തേനീച്ചകളെ ബാധിക്കും. അതേസമയം നിലവിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയില്ലെന്നും ഭവനവകുപ്പ് വ്യക്തമാക്കി. അയർലൻഡിലെ ജീവജാലങ്ങൾക്ക് ഏഷ്യൻ കോർണെറ്റുകൾ വലിയ ഭീഷണിയാണെന്ന് പ്രകൃതി, പൈതൃകം, ജൈവവൈവിധ്യം എന്നീ വകുപ്പുകളുടെ സഹമന്ത്രി ക്രിസ്റ്റഫർ ഒ’സള്ളിവനും പ്രതികരിച്ചു.

Read More

കെറി: കെറിയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. 20 വയസ്സുകാരനാണ് മരിച്ചത്. കില്ലാർണിയിലെ ഫ്‌ലെസ്‌ക് നദിയിൽ നീന്തുന്നതിനിടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. നീന്തുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അടിയന്തിര സേവനങ്ങൾ എത്തി ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read More

ആൻഡ്രിം: വീവർ ഫിഷുകൾക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മിഡ് ആൻഡ് ഈസ്റ്റ് ആൻഡ്രിം കൗൺസിൽ. ചൂട് കാലം ആയതിനാൽ കൂടുതൽ പേർ ബീച്ചുകളിൽ എത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇവയുടെ കുത്തേൽക്കാതെ എല്ലാവരും ശ്രദ്ധിക്കണമെന്ന് കൗൺസിൽ അറിയിച്ചു. സോഷ്യൽ മീഡിയ വഴിയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നോർതേൺ അയർലൻഡിൽ അന്തരീക്ഷ താപനില ഈ വാരം 25 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ ധാരാളം പേർ ബീച്ചുകളിൽ സമയം ചിലവിടാൻ എത്താറുണ്ട്. ഈ വേളയിൽ പലർക്കും വീവർ മീനുകളുടെ കുത്തേൽക്കാറുണ്ട്. മണലിൽ പുതഞ്ഞുകിടക്കുന്ന ഇവയ്ക്ക് വിഷമുള്ള മുള്ളുകൾ ഉണ്ട്. ഇത് ശരീരത്തിൽ തറച്ചാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടാം.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ നാളെ അതിശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാദ്ധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് അർദ്ധരാത്രി മുതൽ നാളെ രാത്രി 10 മണിവരെയാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ആൻഡ്രിം, അമാർഗ്, ഡൗൺ എന്നിവിടങ്ങളിലും ഡെറി, ഫെർമനാഗ്, ടൈറോൺ എന്നീ കൗണ്ടികളിലെ ചില മേഖലകളിലുമാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. നാളെ രാവിലെ മുതൽ തന്നെ ഈ പ്രദേശങ്ങളിൽ മഴ ആരംഭിക്കും. 20 മുതൽ 40 മില്ലീ മീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത് എന്ന് മെറ്റ് ഐറാൻ അറിയിച്ചു.

Read More

കോർക്ക്: വെസ്റ്റ് കോർക്കിലെ ഹെയർ ദ്വീപിലുണ്ടായ കാട്ട് തീ അണച്ചു. കൗണ്ടി കോർക്കിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ ഒറ്റക്കെട്ടായി നടത്തിയ ദൗത്യത്തിനൊടുവിലാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. കാട്ട് തീയെ തുടർന്ന് പ്രദേശത്തെ മൂന്ന് വീടുകൾ അപകടത്തിലായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു തീ അണച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഐറിഷ് കോസ്റ്റ് ഗാർഡിന്റെ ബോട്ടിൽ സ്‌കിബ്ബെരീനിൽ നിന്നും സ്‌കൂളിൽ നിന്നുമുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്ത് എത്തി. 13 മിനിറ്റ് സമയം കൊണ്ടാണ് ഉദ്യോഗസ്ഥരെ സ്ഥലത്ത് എത്തിച്ചത്. ഇതിന് പുറമേ കുന്നമോർ തീരത്ത് നിന്നും അധിക ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും സ്ഥലത്ത് എത്തിച്ചു. അഞ്ച് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞത്. തീ പടരാൻ ഉണ്ടായ കാരണം വ്യക്തമല്ല.

Read More

ഡബ്ലിൻ: അയർലൻഡിൽ പബ്ബുകൾ വ്യാപകമായി അടച്ച് പൂട്ടുന്ന പശ്ചാത്തലത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യം. പബ്ബുടമകളാണ് പ്രശ്‌നപരിഹാരത്തിന് സർക്കാർ ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അയർലൻഡിൽ കഴിഞ്ഞ 20 വർഷത്തിനിടെ 2,100 പബ്ബുകളാണ് അടച്ച് പൂട്ടിയത്. നിരവധി പബ്ബുകൾ നിലവിൽ വിവിധ കാരണങ്ങളാൽ അടച്ച് പൂട്ടൽ ഭീഷണി നേരിടുന്നുണ്ട്. ഡ്രാഫ്റ്റ് ബിയറിന് ഏർപ്പെടുത്തിയ എക്‌സൈസ് ഡ്യട്ടിയിൽ സർക്കാർ ഇളവ് വരുത്തണമെന്ന് വിന്റ്‌നേഴ്സ് ഫെഡറേഷൻ ഓഫ് അയർലൻഡിന്റെ സിഇഒ പാറ്റ് ക്രോട്ടി പറഞ്ഞു. ഇത് തദ്ദേശീയമായി നിർമ്മിക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പിന്തുണയ്ക്കണം. ആൽക്കഹോളിക് ഉത്പന്നങ്ങളിൽ വളരെ കുഞ്ഞ ദോഷം മാത്രം വരുത്തുന്ന ഒന്നാണ് ഇത്തരം ബിയറുകൾ. ചെറിയ പബ്ബുകളുടെയും, ചെറിയ ഗ്രാമീണ പബ്ബുകളുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക, കമ്മ്യൂണിറ്റി, ടൂറിസം കാര്യങ്ങളുടെയും ജീവരക്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: കൗമാരക്കാരിൽ നിന്നും ക്രൂരമായ ആക്രമണം നേരിടേണ്ടിവന്ന ഇന്ത്യക്കാരൻ നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ച ഫെയർവ്യൂ പാർക്കിൽവച്ച് ആക്രമിക്കപ്പെട്ട യുവാവാണ് രാജ്യം വിടുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തെ തുടർന്നാണ് അദ്ദേഹവം ജന്മനാട്ടിലേക്ക് മടങ്ങുന്നത്. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയാണ് അദ്ദേഹം. ജന്മനാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് അദ്ദേഹം യൂണിവേഴ്‌സിറ്റി അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. തീസിസ് ഓൺലൈനായി തീർക്കാൻ അനുമതി ലഭിച്ചാൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങും. കൗമാരക്കാരുടെ സംഘം അതിക്രൂരമായിട്ടായിരുന്നു അദ്ദേഹത്തെ ആക്രമിച്ചത്. അടിച്ച് നിലത്തിട്ട ശേഷം അദ്ദേഹത്തിന്റെ വയറ്റിൽ ചവിട്ടുകയും തല അടിച്ച് പൊട്ടിക്കുകയും ചെയ്തു. നെറ്റിയിലെ മുറിവിൽ എട്ട് സ്റ്റിച്ചുകളാണ് ഉണ്ടായത്.

Read More