ഡബ്ലിൻ: ഈ വർഷം മൂന്നാംപാദത്തിൽ ഐറിഷ് ജനത നടത്തിയത് നാല് ദശലക്ഷം വിദേശയാത്രകൾ. സെൻട്രൽ സ്റ്റാസ്റ്റിക്സ് ഓഫീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ 4.6 ദശലക്ഷം വിദേശയാത്രകളാണ് അയർലൻഡിലെ ആളുകൾ നടത്തിയത്.
കഴിഞ്ഞ വർഷം മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി 10 ശതമാനത്തിന്റെ വർധനവ് യാത്രകളിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം വിദേശയാത്രകളിൽ ശരാശരി താമസ ദൈർഘ്യം 6.8 രാത്രികൾ ആയിരുന്നു. എന്നാൽ ഈ വർഷം മൂന്നാം പാദത്തിൽ അത് 6.3 രാത്രികളായി കുറഞ്ഞു.
Discussion about this post

