- ഗവർണറെ മാറ്റി , മുഖ്യമന്ത്രിയെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി നിയമിക്കാൻ ശ്രമിച്ചു ; മമത സർക്കാരിന്റെ ബില്ല് തള്ളി രാഷ്ട്രപതി
- സിനിമ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്
- ചാരിറ്റിയിൽ നിന്നും പണം തട്ടിയ കേസ്; മുൻ ഫിൻ ഗെയ്ൽ കൗൺസിലർക്ക് തടവ്
- അമിത വേഗതയിൽ വാഹനം ഓടിച്ചു; ഡ്രൈവർ അറസ്റ്റിൽ
- എഎസ്എൽ അയർലൻഡുമായുള്ള തർക്കം; ചർച്ചയ്ക്ക് സമ്മതിച്ച് പൈലറ്റുമാർ
- ഐറിഷ് ജനത നടത്തിയത് 4.6 ദശലക്ഷം വിദേശയാത്രകൾ; റിപ്പോർട്ട് പുറത്ത്
- ആനി ഒ കോണർ എച്ച്എസ്ഇ സിഇഒ
- വാടക വീടുകളിൽ കഴിയുന്ന വയോധികരുടെ എണ്ണം കൂടി; റിപ്പോർട്ട് പുറത്ത്
Author: sreejithakvijayan
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മുങ്ങിമരണം. 60 വയസ്സുകാരനാണ് കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നീന്തുന്നതിനിടെ 60 കാരൻ അവശനിലയിൽ ആകുകയായിരുന്നു. ഉടനെ കോസ്റ്റ്ഗാർഡും മറ്റ് രക്ഷാപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ 11 മണിയോടെയാണ് അദ്ദേഹത്തെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്. അപ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു. അതേസമയം അയർലൻഡിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച കടലിൽ നീന്താൻ ഇറങ്ങിയ 20 കാരൻ മുങ്ങിമരിച്ചിരുന്നു. കടലിൽ നീന്താൻ പോകുന്നവർ ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഡബ്ലിൻ: പലിശനിരക്ക് കുറഞ്ഞിട്ടും മോർട്ട്‌ഗേജ് ചിലവ് ഉയർന്ന് തന്നെ തുടരുന്ന യൂറോസോൺ രാജ്യമായി അയർലൻഡ്. യൂറോസോൺ രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് അയർലൻഡിനുള്ളത്. ജൂൺ അവസാനത്തോടെ പുതിയ ഐറിഷ് മോർട്ട്‌ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് 3.6 ശതമാനം ആയി ഉയർന്നു. 3.29 ശതമാനമാണ് യൂറോസോൺ ശരാശരി നിരക്ക്. കൂടുതൽ മൂലധനം കൈവശം വയ്ക്കാൻ ഐറിഷ് വായ്പാദാതാക്കളെ നിർബന്ധിതരാക്കുന്ന നിയന്ത്രണ ആവശ്യകതകളാണ് അയർലൻഡിൽ മോർട്ട്‌ഗേജ് ചിലവ് ഉയർന്ന് നിൽക്കാൻ കാരണം എന്നാണ് ഐറിഷ് മോർട്ട്‌ഗേജ് അഡൈ്വസേഴ്‌സിന്റെ ചെയർപേഴ്‌സൺ പറയുന്നത്.
ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്ക് സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെയാണ് ( 15,16,17) കൺവെൻഷൻ. ലിമെറിക്ക്, പാട്രിക്സ്വെൽ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് കൺവെൻഷൻ നടക്കുക. കോട്ടയം പാമ്പാടി, ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. കൺവെൻഷന്റെ ഭാഗമാകാൻ കഴിഞ്ഞ ദിവസം തന്നെ ഇവർ ലിമെറിക്കിൽ എത്തിയിരുന്നു. ധ്യാനദിവസങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഉച്ചയ്ക്ക് ലഘുഭക്ഷണം നൽകും. ഇതിന് പുറമേ മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പ്രത്യേക ധ്യാനവും കൺവെൻഷനിൽ നടക്കും.
വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ വീണ്ടും കോവിഡ് 19 വ്യാപനം. വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കിടയിലാണ് വ്യാപനം രൂക്ഷമാകുന്നത്. അതേസമയം രോഗവ്യാപനം ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ആശുപത്രിയിൽ എത്തരുതെന്ന് മാനേജ്‌മെന്റ് നിർദ്ദേശിച്ചു. ആശുപത്രിയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. സന്ദർശന സമയത്ത് മാത്രമേ സന്ദർശകരെ രോഗികളെ കാണാൻ അനുവദിക്കൂ. ആശുപത്രിയുടെ വരാന്തകളിലും കാത്തിരിപ്പ് മേഖലയിലും അനാവശ്യമായി സന്ദർശകർ കൂട്ടം കൂടി നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് ആശുപത്രിയിൽ രോഗ വ്യാപനം ഉണ്ടാകുന്നത്. ജൂൺ അവസാന ആഴ്ചയിലും ആശുപത്രിയിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടത്തിയ പരിശോധനയിൽ 1,68,000 യൂറോ വിലവരുന്ന കഞ്ചാവ് ശേഖരമാണ് കണ്ടെത്തിയത്. കൂലോക്ക് മേഖല കേന്ദ്രീകരിച്ചായിരുന്നു പോലീസ് പരിശോധന. രാത്രി പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ 20 കാരനായ യുവാവിനെ പോലീസ് കാണുകയായിരുന്നു. തുടർന്ന് ഇയാളെ പരിശോധിച്ചപ്പോൾ 5,000 യൂറോയുടെ കഞ്ചാവ് പിടികൂടി. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂലോക്കിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിൽ 1,63,000 യൂറോയുടെ കഞ്ചാവ് പിടിച്ചു. സംഭവത്തിൽ 20 കാരന് പുറമേ മറ്റൊരു 20 കാരനും 40 കാരനുമാണ് അറസ്റ്റിലായത്.
വാട്ടർഫോർഡ്: വംശീയ ആക്രമണത്തിന് ഇരയായ ആറ് വയസ്സുകാരിയെയും കുടുംബത്തെയും സന്ദർശിച്ച് വാട്ടർഫോർഡ് മേയറും കൗൺസിലറും. കഴിഞ്ഞ ദിവസമാണ് ഇരുവരും കുട്ടിയുടെ വീട്ടിലെത്തിയത്. കുട്ടിയോടും വീട്ടുകാരും സംസാരിച്ച മേയറും കൗൺസിലറും കുടുംബത്തിന് പൂർണ പിന്തുണ ഉറപ്പ് നൽകി. വാട്ടർഫോർഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളും ഇവർക്കൊപ്പം കുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. ഗാർഡ സൂപ്രണ്ടുമായി സംസാരിച്ച് അന്വേഷണം ശക്തമാക്കുമെന്ന് മേയർ കുടുംബത്തോട് പറഞ്ഞു. വാട്ടർഫോർഡിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. വംശീയ പ്രശ്‌നങ്ങളെ നേരിടാൻ 30 അംഗ കൗൺസിൽ നടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിലെ കാർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. ചൂട് കൂടുന്ന സാഹചര്യത്തിൽ ചില വസ്തുക്കൾ കാറുകളിൽ സൂക്ഷിക്കരുതെന്നാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശം. വളർത്തുമൃഗങ്ങളെ കാറുകളിൽ ഇരുത്തി പോകരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി, സൺഗ്ലാസ്, സൺസ്‌ക്രീൻ, മരുന്നുകൾ, ചാർജറുകൾ, പവർ ബാങ്കുകൾ എന്നിവ കാറിൽ സൂക്ഷിക്കരുത്. വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പി സൂര്യപ്രകാശവുമായി സമ്പർക്കത്തിൽ വരുമ്പോൾ രാസപ്രവർത്തനം ഉണ്ടാകുകയും രാസവസ്തുക്കൾ വെള്ളത്തിൽ കലരുകയും ചെയ്യും. ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. സൺഗ്ലാസുകൾ കാറിൽ സൂക്ഷിക്കുമ്പോൾ വെയിലേറ്റ് പൊട്ടാൻ ഇടയുണ്ട്. സൺസ്‌ക്രീനിന്റെയും മരുന്നുകളുടെയും ഗുണം ദീർഘനേരം വെയിലേറ്റാൽ കുറഞ്ഞേക്കാം. പവർ ബാങ്കുകൾ ചാർജറുകൾ എന്നിവ പൊട്ടിത്തെറിയ്ക്കാൻ സാദ്ധ്യതയുണ്ട്.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്ക് സംഘടിപ്പിക്കുന്ന ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും. കൺവെൻഷനിൽ പങ്കുചേരുന്നതിനായി ധ്യാന ഗുരുക്കന്മാർ ലിമെറിക്കിൽ എത്തി. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൺവെൻഷൻ. കോട്ടയം പാമ്പാടി, ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് മണിവരെ പാട്രിക്സ്വെൽ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, മോനച്ചൻ നരകത്തറ: 0877553271, ജോഷൻ കെ.ആന്റണി: 0899753535
കോർക്ക്: ഒയാസിസ് സംഗീത പരിപാടിയുടെ പശ്ചാത്തലത്തിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ച് ഐറിഷ് റെയിൽ. ശനിയാഴ്ചയും ഞായറാഴ്ചയുമാണ് അധിക സർവ്വീസ് ഉണ്ടായിരിക്കുക. അർദ്ധരാത്രിയും പുലർച്ചെയും അധിക ട്രെയിനുകൾ സർവ്വീസ് നടത്തും. വേദിയ്ക്കടുത്ത് താമസസ്ഥലം ലഭിക്കാത്ത നിരവധി ആരാധകരാണുള്ളത്. ഇവർക്കും മറ്റ് കാണിക്കൾക്കും വേണ്ടിയാണ് ഐറിഷ് റെയിൽ അധിക സർവ്വീസ് പ്രഖ്യാപിച്ചത്. അധിക സർവ്വീസുകളുടെ വിശദാംശങ്ങൾ ചുവടെ Saturday August 16th 08:00 Cork to Mallow will operate to Dublin Heuston 10:15 Waterford to Dublin Heuston 11:00 Dundalk to Dublin Connolly 23:40 Dublin Connolly to Drogheda 23:59 Dublin Connolly to Belfast 00:30 Dublin Heuston to Galway. 00:30 Dublin Connolly to Greystones. 00:32 Dublin Connolly to Howth. 00:35 Dublin Heuston to Kildare. 00:40 Dublin Heuston to Cork with connection to…
ക്വിറ്റോ: ഇക്വഡോറിൽ ഐറിഷ് പൗരൻ ജയിലിൽ മരിച്ചു. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ മകനും ഇക്വഡോറിൽ തടവിലാണ്. ഈ മാസം ആദ്യമാണ് ഗ്വായാക്വിൽ വിമാനത്താവളത്തിൽ വച്ച് 60 കാരനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തത്. കൊക്കെയ്ൻ കൈവശം സൂക്ഷിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവരിൽ നിന്നും 15 ബ്ലോക്ക് കൊക്കെയ്ൻ പിടികൂടിയെന്നും മാട്രിഡിലേക്കായിരുന്നു ഇവർ ഇത് കടത്താൻ ശ്രമിച്ചത് എന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.
