ഡബ്ലിൻ: അയർലൻഡിൽ വാടക വീടുകളിൽ കഴിയേണ്ടിവരുന്ന വയോധികരുടെ എണ്ണത്തിൽ വർധന. ഒരു ദശാബ്ദത്തിനിടെ വയോധികരുടെ എണ്ണത്തിൽ ഇരട്ടി വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. റോയൽ ലണ്ടൻ അയർലൻഡാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.
വാടക വീടുകളിൽ കഴിയുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ എണ്ണമാണ് ഇരട്ടിയായിരിക്കുന്നത്. 2011 മുതലാണ് ഇത്തരത്തിൽ എണ്ണം വർധിക്കാൻ ആരംഭിച്ചത്. 2011 ൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള 8,500 പേരായിരുന്നു വാടക വീടുകളിൽ താമസിച്ചിരുന്നത്. എന്നാൽ 2022 ൽ ഇത് 17,000 ആയി. 2016 ലാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്.
Discussion about this post

