ഡബ്ലിൻ: അയർലൻഡിൽ ഈ വാരം ചൂട് ഉയർന്നുതന്നെ. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതേസമയം ഇന്ന് അയർലൻഡിൽ പൊതുവെ തണുത്ത കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
അയർലൻഡിൽ ഈ വാരം ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ അയോഫെ കീലി വ്യക്തമാക്കുന്നത്. ഇന്ന് തണുത്ത അന്തരീക്ഷമാകും പൊതുവെ അനുഭവപ്പെടുക. എന്നാൽ അന്തരീക്ഷ താപനില 25 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂട് കൂടും. അന്തരീക്ഷ താപനില 28 ഡിഗ്രിവരെ ഉയരുമെന്നും ഈ പ്രതിഭാസം അഞ്ചോ ആറോ ദിവസങ്ങൾ നിലനിൽക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post

