Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ വാടകക്കാർക്ക് നൽകുന്ന ടെർമിനേഷൻ നോട്ടീസിൽ വർധനവ്. കഴിഞ്ഞ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 35 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ആകെ 5,405 നോട്ടീസുകൾ നൽകിയിട്ടുണ്ട്. റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകളിലെ വിശദാംശങ്ങൾ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ നൽകിയവയിൽ 61 ശതമാനം നോട്ടീസുകളും നൽകിയത് ഭൂവുടമകൾ സ്വത്ത് വിൽക്കാൻ പദ്ധതിയിട്ടതിനാലാണ്. അടുത്ത വർഷം മുതൽ പുതിയ വാടക നിയമം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന്റെ പശ്ചാത്തലത്തിലാണ് ടെർമിനേഷൻ നോട്ടീസുകൾ നൽകുന്നത് വർധിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ പുതിയ റോഡ് സുരക്ഷാ ക്യാമ്പെയിനിന് തുടക്കം. ഇന്നലെ മുതലാണ് ക്യാമ്പെയ്‌നിന് തുടക്കം ആയത്. അപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. കാൻ യൂ സീ മീ നൗ എന്ന പേരിലാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായ പശ്ചാത്തലത്തിൽ കൂടിയാണ് ക്യാമ്പെയ്ൻ. കാൽനട യാത്രികർ, സൈക്കിൾ യാത്രികർ, ഇ- സ്‌കൂട്ടർ യാത്രികർ, മറ്റ് ഇരുചക്ര വാഹന യാത്രികർ എന്നിവരെ ലക്ഷ്യമിട്ടാണ് പരിപാടി.

Read More

ഡബ്ലിൻ: അയർലൻഡിൽ റദ്ദാക്കപ്പെടുന്ന വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ വർധന. ഈ വർഷം സെപ്തംബർ അവസാനം വരെ 13,784 വർക്ക് പെർമിറ്റുകളാണ് റദ്ദാക്കപ്പെട്ടത്. അതേസമയം വർക്ക് പെർമിറ്റുകൾ റദ്ദാക്കപ്പെടുന്നത് വലിയ ആശങ്കയാണ് പ്രവാസികളിൽ ഉണ്ടാക്കിയിട്ടുള്ളത്. ആദ്യമായിട്ടാണ് ചുരിങ്ങിയ കാലം കൊണ്ട് ഇത്രയേറെ വർക്ക് പെർമിറ്റുകൾ റദ്ദാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം 1064 വർക്ക് പെർമിറ്റുകൾ മാത്രമായിരുന്നു റദ്ദാക്കപ്പെട്ടത്. 2023 ൽ ഇത് 641 ആയിരുന്നു.

Read More

ലിമെറിക്ക്: ലിമെറിക്കിലെ കൗമാരക്കാരിയുടെ മരണത്തിൽ മാപ്പ് പറഞ്ഞ് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ഇൻക്വസ്റ്റിനിടെ ആണ് എച്ച്എസ്ഇ മാപ്പ് പറഞ്ഞ്. ഇൻക്വസ്റ്റ് ആരംഭിച്ചത് തന്നെ എച്ച്എസ്ഇയുടെ മാപ്പപേക്ഷയോടെ ആയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു 16 കാരിയായ നിയാം മക്‌നെല്ലി മരിച്ചത്. ചെറുപ്പം മുതൽക്ക് തന്നെ ശ്വസന സംബന്ധമായ ബുദ്ധിമുട്ട് നിയാം അനുഭവിച്ചിരുന്നു. തുടർന്ന് വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും കാത്തിരിപ്പ് നീളുകയായിരുന്നു. ഇതിനിടെയായിരുന്നു ജനുവരിയിൽ മരണം സംഭവിച്ചത്.

Read More

ഡബ്ലിൻ: ജോർജ്‌സ് ഡോക്കിലെ റെഡ് ലുവാസ് നാളെ തുറക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കിയതിന് പിന്നാലെയാണ് ലുവാസ് ഔദ്യോഗികമായി തുറക്കുന്നത്. ജോർജ്‌സ് ഡോക്കിലെ പാലത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഇതുവഴിയുളള ലുവാസ് സേവനം നിർത്തിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 19 ന് ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പാലത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി. ഇതിന് പിന്നാലെ ലുവാസ് ലൈൻ അടച്ചിടുകയായിരുന്നു. കോനോലി സ്‌റ്റേഷനും പോയിന്റിനും ഇടയിലുള്ള ഭാഗം ആണ് അടച്ചിട്ടത്. ക്രിസ്തുമസ് അടുത്തിരിക്കെ ലുവാസ് റെഡ് ലൈൻ സേവനം പുന:രാരംഭിച്ചത് ജനങ്ങൾക്ക് ആശ്വാസമാണ്.

Read More

ഡബ്ലിൻ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ എഐ പോസ്റ്റുകളിൽ ഐറിഷ് ഉപയോക്താക്കൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തൽ. വിസയാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഏകദേശം 73 ശതമാനം പേർ വഞ്ചിതരാകാനുള്ള സാധ്യത പഠനം കാണുന്നു. അതേസമയം 12 ശതമാനം പേർ ഇത്തരം ഉള്ളടക്കങ്ങൾ വിശ്വസിക്കുന്നില്ല. ഓൺലൈൻ തട്ടിപ്പുകളിൽ ഐറിഷ് ഉപയോക്താക്കൾ കൂടുതലായി വഞ്ചിക്കപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകളിൽ ഏകദേശം 124.50 യൂറോ ആണ് ഇവർക്ക് നഷ്ടപ്പെടുന്നത്. ഇത് ഐറിഷ് സമ്പദ്‌വ്യവസ്ഥയുടെ വാർഷിക വരുമാനത്തിൽ 71.81 മില്യൺ യൂറോയുടെ കുറവ് ഉണ്ടാക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ പരിഹരിക്കാൻ ഇരകൾ ശരാശരി 8.9 ദിവസം ചിലഴിക്കുവന്നുവെന്നും വിസയുടെ പഠനം വെളിപ്പെടുത്തുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യെല്ലോ വാണിംഗുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ പ്രാബല്യത്തിൽ വരും. മയോ, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇരു കൗണ്ടികളിലും ഇന്ന് വൈകീട്ട് നാല് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വരും. നാളെ രാവിലെ വരെയാണ് വാണിംഗ് ഉള്ളത്. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ വാഹന യാത്ര ഉൾപ്പെടെ ബുദ്ധിമുട്ടേറിയത് ആകും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read More

ഡബ്ലിൻ: അയർലൻഡിൽ വൻ നിക്ഷേപത്തിന് പദ്ധതിയിട്ട് മൈക്രോസോഫ്റ്റ്. എഐ നൈപുണ്യ വികസനത്തിന് 4 മില്യൺ യൂറോയുടെ നിക്ഷേപം നടത്താനാണ് നിലവിലെ തീരുമാനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. അയർലൻഡിന്റെ സാങ്കേതിക രംഗത്തിന് ഇതിനോടകം തന്നെ 8 മില്യൺ യൂറോയുടെ സംഭാവന മൈക്രോസോഫ്റ്റിൽ നിന്നും ലഭിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് അയർലൻഡിൽ 40 വർഷം തികയുന്ന വേളയിലാണ് ഈ പ്രഖ്യാപനം. എല്ലാ പ്രായത്തിലും, പശ്ചാത്തലത്തിലുള്ള, അനുഭവപരിചയമുള്ള ആളുകൾക്ക് എഐ, ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കാനുള്ള അവസരം നൽകുന്നതിനാണ് പണം ഉപയോഗിക്കുന്നതെന്ന് കമ്പനി അറിയിച്ചു. യുവാക്കൾക്ക് എഐ, എസ്ടിഇഎം വിദ്യാഭ്യാസം നൽകുന്ന മൈക്രോസോഫ്റ്റിന്റെ ‘ഡ്രീം സ്പേസ്’ പ്രോഗ്രാമിന്റെ വിപുലീകരണത്തിനും ഈ നിക്ഷേപം വിനിയോഗിക്കും. കഴിഞ്ഞ 10 വർഷത്തിനിടെ അയർലണ്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 40 ബില്യൺ യൂറോ സംഭാവന ചെയ്തതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

Read More

ഗാൽവെ: ഗാൽവേ സർവ്വകലാശാലയിൽ നിന്നുമുള്ള ഡോക്ടറേറ്റ് നിരസിച്ച് പ്രൊഫസർ കെർബി മില്ലർ. ഇസ്രായേൽ സ്ഥാപനങ്ങളുമായുള്ള ഗാൽവെ സർവ്വകലാശാലയുടെ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് മില്ലറിന്റെ തീരുമനം. ഇന്ന് നടക്കുന്ന ചടങ്ങിൽ ആയിരുന്നു അദ്ദേഹത്തിന് ഡോക്ടറേറ്റ് കൈമാറാനിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആദരവ് നിരസിക്കുന്നതായുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇസ്രായേൽ സേനയുമായി ബന്ധമുള്ള ഇസ്രായേൽ സ്ഥാപനവുമായി സർവ്വകലാശാലയ്ക്ക് ബന്ധമുണ്ട്. ഇതേ ചൊല്ലി തുടർച്ചയായ മൂന്നാമത്തെ വ്യക്തിയാണ് ഡോക്ടറേറ്റ് നിരസിക്കുന്നത്.

Read More

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുറാഗ് റോഡിൽ ആയിരുന്നു സംഭവം. 80 കാരൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തി അദ്ദേഹത്തിന്റെ മൃതദേഹം നാസ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More