മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഭർത്താവിന്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനിക്കാപ്പിൽ നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ജലീസയുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷത്തിലേറെയായി. മൂന്ന് കുട്ടികളുണ്ട്. ഭർത്താവ് നിസാർ വിദേശത്താണ് കഴിഞ്ഞ ദിവസം നിസാറിന്റെ അമ്മയും, സഹോദരിമാരും ജലീസയുമായി തർക്കമുണ്ടായതായി സൂചനയുണ്ട് . ഇതാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് വേങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.

