ഡബ്ലിൻ: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഉണ്ടായ ആക്രമണത്തിന് പിന്നാലെ അയർലൻഡിലും ജാഗ്രത. രാജ്യത്തെ ജൂത സമൂഹത്തിന് മതിയായ സുരക്ഷ നൽകാൻ നീതി മന്ത്രി ജിം ഒ കെല്ലഗൻ ഗാർഡ കമ്മീഷണർക്ക് നിർദ്ദേശം നൽകി. സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികൾ ജസ്റ്റിൻ കെല്ലിയുമായി ചേർന്ന് നീതി മന്ത്രി വിലയിരുത്തിയിട്ടുണ്ട്.
ജൂത സമൂഹം തിങ്ങിപ്പാർക്കുന്ന മേഖലകളിലും മറ്റും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ആഘോഷങ്ങളും പരിപാടികളും നടക്കുന്നയിടങ്ങളിലും കർശന പോലീസ് നിരീക്ഷണമുണ്ട്.
Discussion about this post

