Author: sreejithakvijayan

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വ്യാഴാഴ്ച രാവിലെ ആയിരുന്നു തലയറുത്ത നിലയിൽ മാനിനെ കണ്ടെത്തിയത്. അക്രമികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് പോലീസും അധികാരികളും വ്യക്തമാക്കുന്നത്. ഏകദേശം എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന മാനിനെയാണ് കഴുത്തറുത്ത് കൊന്നത്. സുരക്ഷാ വേലി മുറിച്ച് അകത്ത് കടന്ന് ആയിരുന്നു അക്രമികൾ കുറ്റകൃത്യം ചെയ്തത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പ്രതിഷേധം സംഘടിപ്പിച്ച് ഊബർ ടാക്‌സി ഡ്രൈവർമാർ. പുതുതായി അവതരിപ്പിച്ച ഫിക്‌സ്ഡ് റേറ്റ് സംവിധാനത്തിനെതിരെ വ്യാഴാഴ്ചയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ടാക്‌സി ഡ്രൈവർമാർ വ്യക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു പ്രതിഷേധം. ഇത് വലിയ ഗതാഗത തടസ്സത്തിന് കാരണമാകുകയും യാത്രികർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. ആയിരത്തിലധികം ഡ്രൈവർമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

Read More

ഡബ്ലിൻ: അയർലൻഡിനായി പുതിയ കുടിയേറ്റ നയങ്ങൾ പ്രഖ്യാപിച്ച് നീതി മന്ത്രി ജിം ഒ കെല്ലഗൻ. പുതിയ നയങ്ങളിൽ പലതും നടപ്പിലാക്കാൻ നിയമ നിർമ്മാണം ആവശ്യമാണ്. ഇതിനായി വരും ദിവസങ്ങളിൽ ബില്ല് സഭയിൽ അവതരിപ്പിക്കും. അഭയം, പൗരത്വം, കുടുംബ പുനരേകീകരണം എന്നിവയിലൂന്നിക്കൊണ്ടാണ് പുതിയ മാറ്റങ്ങൾ. മന്ത്രിസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ബില്ലിന് അംഗീകാരം ലഭിച്ചാൽ കർശന വ്യവസ്ഥകൾ നിലവിൽവരും. അതേസമയം കുടുംബ പുനരേകീകരണ സംവിധാനത്തിലെ മാറ്റങ്ങൾ നടപ്പിലാക്കുന്നത് വൈകിപ്പിക്കേണ്ടതില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. അതുകൊണ്ട് ഇത് സംബന്ധിച്ച മാറ്റങ്ങൾ രാജ്യത്ത് ഉടൻ നടപ്പിലാക്കി തുടങ്ങും.

Read More

ഡബ്ലിൻ: ഹെൽത്ത് പ്രീമിയം തുക വീണ്ടും വർധിപ്പിച്ച് ഐറിഷ് ലെഫ്. ഇൻഷൂറൻസ് പ്രീമിയം തുകയിൽ ശരാശരി 5 ശതമാനത്തിന്റെ വർധനവാണ് കമ്പനി വരുത്തുന്നത്. അടുത്ത വർഷം ജനുവരി മുതൽ വർധിപ്പിച്ച തുക നിലവിൽവരും. അതേസമയം പ്രീമിയം തുക ഉയർത്തിയത് സാധാരണക്കാരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കും. നിലവിലെ ഉപഭോക്താക്കളെ നിരക്ക് വർധന ബാധിക്കില്ല. എന്നാൽ പ്രീമിയം പുതുക്കുന്നവർക്കും പുതിയ പ്രീമിയം എടുക്കുന്നവർക്കും പുതിയ മാറ്റം ബാധകമാണ്. ആരോഗ്യസംരക്ഷണം നൽകുന്നതിനുള്ള ചിലവ് വർധിച്ചിട്ടുണ്ട്. ഇതാണ് പ്രീമിയം നിരക്കുകൾ ഉയർത്താൻ കാരണം എന്നാണ് ഇൻഷൂറൻസ് കമ്പനി വ്യക്തമാക്കുന്നത്. ഇത് രണ്ടാം തവണയാണ് ഐറിഷ് ലൈഫ് നിരക്ക് ഉയർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ലയ, വിഎച്ച്‌ഐ, എന്നിവർക്കൊപ്പം ഹെൽത്ത് ഇൻഷൂറൻസ് പ്രീമിയം തുക ഐറിഷ് ലൈഫും വർധിപ്പിച്ചിരുന്നു.

Read More

ലിമെറിക്ക്: ലിമെറിക്കിൽ വൻ കഞ്ചാവ് വേട്ട. സംഭവവുമായി ബന്ധപ്പെട്ട് 60 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തു. ഹെൻറി സ്ട്രീറ്റ് പോലീസാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡൂറഡോയിലുള്ള വീട്ടിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതായിരുന്നു പോലീസ്. ഇതിനിടെ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന് 60 വയസ്സുകാരിയെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിൽ 1,10,000 യൂറോ വിലമതിയ്ക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇത് വിദഗ്ധ പരിശോധനയ്ക്കായി അയച്ചു.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിലെ റോസ്ലർ യൂറോ പോർട്ടിൽ നിന്നും കൊക്കെയ്ൻ ശേഖരം പിടികൂടി. 1.2 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം ആണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ളയാളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 204 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 12,00,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 40 കാരനെതിരെ 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 2 പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ആവേശത്തിരയിളക്കാൻ സ്റ്റീഫൻ ദേവസിയും സംഘവും. സ്റ്റീഫൻ ദേവസിയുടെ സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ഗായിക ശിഖാ പ്രഭാകറും ഒന്നിക്കുന്ന സംഗീത പരിപാടി അടുത്ത മാസം 5 ന് നടക്കും.  വൈകീട്ട് ആറ് മണിയ്ക്ക് സയന്റോളജി ഹാളിൽ ആയിരിക്കും പരിപാടി. പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളവും സൂപ്പർ ഡൂപ്പറും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീത നിശയിലേക്ക് ഏവരെയും സംഘാടകർ സാദരം ക്ഷണിച്ചുകൊള്ളുന്നു. പരിപാടിയ്ക്കായുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റുകൾക്കായി www.ticket4u.ie എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. മറ്റു വിവരങ്ങൾക്ക്: ജോജി എബ്രഹാം: 0871607720 രാജൻ ദേവസ്യ: 0870573885 അലക്‌സ് ജേക്കബ്: 0871237342

Read More

ബെൽഫാസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം പ്രൗഡഗംഭീരമായി. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനിൽ പോൾ അദ്ധ്യക്ഷനായി. പ്രസിഡന്റ് പ്രദീപ് ജോസഫ് സ്വാഗതവും,സെക്രട്ടറി ക്ലിന്റോ തോമസ് നന്ദിയും പറഞ്ഞു. യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു ജോസഫ് തോട്ടപ്പള്ളി ( യു.കെ), ട്രഷറർ ഷൈബു കൊച്ചിൻ ( അയർലണ്ട് ), ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പൻ, ഗ്ലോബൽ ആർട്‌സ് & കൾച്ചറൽ ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്,ലിധീഷ് രാജ് ( യു. കെ),മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ബിജു വൈക്കം, അയർലൻഡ് പ്രൊവിൻസ് സെക്രട്ടറി റോയി പേരയിൽ എന്നിവർ പ്രസംഗിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിലേക്ക് വരാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. കുടിയേറ്റ നയം കർശനമാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിൽ തൊഴിലവസരങ്ങൾ ധാരാളമാണ്. അതുകൊണ്ടാണ് ആളുകൾ ഇവിടേയ്ക്ക് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു. അയർലൻഡിലേക്ക് വരാൻ ആരെയും നിർബന്ധിക്കുന്നില്ല. ഇവിടേയ്ക്ക് വന്നെന്ന് കരുതി കുടിയേറ്റക്കാർക്ക് അവരുടെ കുടുംബത്തെ മുഴുവൻ കൊണ്ടുവരാൻ അവകാശം ഇല്ല. കുടിയ്റ്റക്കാർ സ്വയം പര്യാപ്തരാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വംശീയ വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം ഇത്തരം സംഭവങ്ങളുടെ എണ്ണം മൂന്നാമത്തെ ഉയർന്ന നിരക്കിൽ എത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം കുറ്റകൃത്യങ്ങളുടെ എണ്ണം വർധിക്കുന്നത് പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. 2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വംശീയ, ലൈംഗിക കുറ്റകൃത്യങ്ങളുടെയും ട്രാൻസ്‌ജെൻഡറുകളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന സംഭവങ്ങളുടെയും എണ്ണം ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിൽ മുൻപിൽ വംശീയ വിദ്വേഷം സംബന്ധിച്ച കുറ്റകൃത്യങ്ങൾ ആണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 12 മാസത്തിനിടെ വടക്കൻ അയർലൻഡ് സാക്ഷിയായ ഏറ്റവും വലിയ വംശീയ അക്രമ സംഭവങ്ങൾ ആയിരുന്നു ബാലിമെനയിലേത്.

Read More