- ഡബ്ലിനിൽ പരിശോധന; പിടിച്ചെടുത്തത് 4 മില്യൺ യൂറോയുടെ കള്ളക്കടത്ത് സാധനങ്ങൾ
- മുഖ്യമന്ത്രിയുടെ മുഖം കീറിയെറിഞ്ഞു : കാസർഗോഡ് എൽഡിഎഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി
- ആൻഡ്രിമിൽ അപൂർവ്വയിനം പ്രാവ് എത്തി
- ഉപതിരഞ്ഞെടുപ്പ്; ഡബ്ലിൻ ലോർഡ് മേയർ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി
- ശക്തമായ കാറ്റ്; അഞ്ച് കൗണ്ടികളിൽ വാണിംഗ്
- മാറ്റമില്ലാതെ തുടർന്ന് കിടക്കക്ഷാമം; ട്രോളികളിൽ 575 പേർ
- ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കും
- അങ്കക്കലി മുറുകി ; വട്ടിയൂർകാവിന്റെ മനസിൽ ഇടം നേടുന്നതാര് ?
Author: sreejithakvijayan
ഡബ്ലിൻ: ബ്ലാക്ക് ഫ്രൈഡേയുടെയും സൈബർ മൺഡേയുടെയും പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് (സിസിപിസി) മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്. അയർലൻഡിൽ നാലിൽ ഒരാളും ഓഫർ ദിനങ്ങൾ സാധനങ്ങൾ വാങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങളും പതിയിരിപ്പുണ്ട്. സോഷ്യൽ മീഡിയയിൽ കാണുന്ന പരസ്യങ്ങൾ പൂർണമായി വിശ്വസിക്കരുത്. യഥാർത്ഥ കടകളുടേതും വെബ്‌സൈറ്റുകളുടേതും എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ തട്ടിപ്പ് സംഘം നിങ്ങൾക്ക് മുൻപിൽ എത്തിച്ചേക്കാം. ഇതിൽ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് കമ്മീഷൻ അറിയിക്കുന്നു.
ക്ലെയർ: അയർലൻഡിൽ കണ്ടെടുത്ത കാട്ടുപൂച്ചയുടെ അസ്ഥികൾക്ക് 5,500 വർഷത്തെ പഴക്കം. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിൽ നടത്തിയ റേഡിയോകാർബൺ ഡേറ്റിംഗ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രായപൂർത്തിയായ കാട്ടുപൂച്ചയുടെ 39 അസ്ഥികളാണ് കണ്ടെത്തിയിട്ടുള്ളത്. അറ്റ്‌ലാന്റിക് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ആർക്കിയോളജിസ്റ്റ് ഡോ. മരിയോൺ ഗൗഡിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കൗണ്ടി ക്ലെയറിലെ ബറെണിലുള്ള ഗ്ലെൻകുറാൻ ഗുഹയിൽ നിന്നുമാണ് കാട്ടുപൂച്ചയുടെ അസ്ഥികൾ കണ്ടെടുത്തത്. പൂർണമായും വംശനാശം സംഭവിച്ച ഈ ജീവി വർഗ്ഗം മധ്യ നിയോലിത്തിക് കാലഘട്ടത്തിലായിരിക്കാം ജീവിച്ചിരുന്നത് എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അസ്ഥികളിൽ കൂടുതൽ പരിശോധന തുടരുകയാണ്. അതേസമയം അയർലൻഡിൽ ആദ്യമായിട്ടാണ് കാട്ടുപൂച്ചയുടെ അസ്ഥികണ്ടെടുക്കുന്നത്.
ലോംഗ്‌ഫോർഡ്: കൗണ്ടി ലോംഗ്‌ഫോർഡിൽ തൊഴിൽ സ്ഥലത്ത് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. 40 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാല്ലിനലീയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. യുവാവിന്റെ മൃതദേഹം മുള്ളിംഗറിലെ റീജിയണൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി ഇടപെട്ടിട്ടുണ്ട്.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ മാനിനെ കഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഹൗസിന്റെ ഗ്രൗണ്ടിൽ ആയിരുന്നു സംഭവം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇവിടെ മാനിനെ വളർത്തുന്നുണ്ട്. ബുധനാഴ്ച രാവിലെ മാനിന് തീറ്റയുമായി എത്തിയ ജീവനക്കാരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നിരവധി മാനുകൾ ഇവിടെയുണ്ട്. വേലി തീർത്ത് അതിനകത്ത് ആണ് മാനുകളെ പാർപ്പിച്ചിട്ടുള്ളത്. ഈ വേലി മുറിച്ച നിലയിലാണ്. ആരോ മനപ്പൂർവ്വം ചെയ്തതാണെന്നാണ് ജീവനക്കാർ പറയുന്നത്.
മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സമയം ബസിൽ യാത്ര ചെയ്തവർ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ മുന്നോട്ടുവരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. മീത്തിൽ ഉണ്ടായ അപകടത്തിൽ ബസിലെ ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. ദൃക്‌സാക്ഷികളിൽ നിന്നും അപകടം സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കുകയാണ് പോലീസ് ലക്ഷ്യം. നിലവിൽ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ആർ 132 ൽ ആയിരുന്നു അപകടം ഉണ്ടായത്. ബസും ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്നത് മലയാളി വനിതയാണ്. ഇവരും കാറിലുണ്ടായിരുന്ന കൗമാരക്കാരിയും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ വെടിവയ്പ്പ്. ഡബ്ലിൻ 12 ലെ ദ്രിംനാഗിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എറിഗൽ റോഡിലെ വീട്ടിൽ ആയിരുന്നു സംഭവം. വെടിയൊച്ച കേട്ട പ്രദേശവാസികൾ ആണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്ത് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ നടത്തി. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
ഡബ്ലിൻ: വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി കൊണെമാറ നാഷണൽ പാർക്ക്. നടത്തത്തിനായി ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ഥലമാണ് ഇവിടം. പ്രമുഖ ഔട്ട്‌ഡോർ, ഹൈക്കിംഗ് വസ്ത്ര ബ്രാൻഡായ ക്രാഗ്‌ഹോപ്പേഴ്‌സ് നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ. കൗണ്ടി ഗാൽവേയിലെ ലെറ്റർ ഫ്രാക്കിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ സ്ഥലമാണ് കേണെമാറ നാഷണൽ പാർക്ക്. പ്രതിദിനം നിരവധി വിനോദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. ഏകദേശം രണ്ടായിരം ഹെക്ടർ വിസ്തൃതിയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ് ലൈഫ് സർവ്വീസിനാണ് പാർക്കിന്റെ നിയന്ത്രണം.
ഡബ്ലിൻ: ജോർജ്‌സ് ഡോക്ക് പാലം വഴിയുള്ള റെഡ് ലുവാസ് സേവനം ഇന്ന് മുതൽ ആരംഭിക്കും. പാലത്തിന്റെ അറ്റകുറ്റപ്പണികളും സുരക്ഷാ പരിശോധനയും ഉൾപ്പെടെ പൂർത്തിയായ പശ്ചാത്തലത്തിലാണ് റെഡ് ലുവാസ് ലൈൻ തുറക്കുന്നത്. ഇന്ന് മുതൽ യാതൊരു നിയന്ത്രണവും ഇല്ലാതെ പഴയ രീതിയിൽ സർവ്വീസുകൾ നടക്കും. കോനോലിയ്ക്കും ദി പോയിന്റിനും ഇടയിലുള്ള സേവനം ആയിരുന്നു മൂന്ന് മാസമായി തടസ്സപ്പെട്ടിരുന്നത്. ഓഗസ്റ്റ് 19 ന് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവ്വീസസ് സെന്ററിന് സമീപം തീപിടിത്തം ഉണ്ടായിരുന്നു. ഇത് ജോർജ്‌സ് ബ്രിഡ്ജിൽ വലിയ നാശനഷ്ടം ഉണ്ടാക്കി. ലൈനിന്റെ ഡ്രാം കടന്ന് പോകുന്നത് ഇതുവഴിയാണ്. ഇതും നശിച്ചു. ഇതോടെ സർവ്വീസ് നിർത്തിവയ്ക്കുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ശക്തമായ കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പുകൾ നിലവിൽ വന്നു. രണ്ട് കൗണ്ടികളിലാണ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. വാണിംഗ് ഇന്ന് പകൽ ആറ് മണിയ്ക്ക് അവസാനിക്കും. മയോ, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഉള്ളത്. ഇന്നലെ വൈകീട്ട് നാല് മണി മുതലാണ് ഇരു കൗണ്ടികളിലും വാണിംഗ് നിലവിൽവന്നത്. തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്നും അതിശക്തമായ കാറ്റാണ് വീശുകയെന്നാണ് പ്രവചനം. കാറ്റിൽ അവശിഷ്ടങ്ങൾ ഉൾപ്പെടെ പാറന്ന് ശരീരത്തിലും വാഹനങ്ങളിലും വീഴാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഇതിന്റെ ഭാഗമായി ഡബ്ലിനിലും കോർക്കിലും കൂടുതൽ റിക്രൂട്ട്‌മെന്റുകൾ നടത്താനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായുള്ള ഒപ്പൺ ഡേയ്‌സ് ഈ മാസവും അടുത്ത മാസവുമായി നടക്കും. എയർലൈൻ ഉദ്യോഗാർത്ഥികൾക്കായി രണ്ട് പ്രധാന പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യത്തേത് ഈ മാസം 30 നും രണ്ടാമത്തേത് ഡിസംബർ 15 നും നടക്കും. 30 ന് രാവിലെ 9 മണിയ്ക്ക് ഡബ്ലിനിലെ ചാർലെമോണ്ട് പാലസിൽവച്ചാണ് ആദ്യ ഡ്രൈവ് നടക്കുന്നത്. ഡിസംബർ 15 ന് കോർക്കിലെ ദി മെട്രോപോൾ ഹോട്ടലിൽവച്ച് രണ്ടാമത്തെ ഡ്രൈവ് നടക്കും. നിലവിൽ അയർലൻഡിൽ നിന്നുള്ള 200 ലധികം ഉദ്യോഗാർത്ഥികൾ എമിറേറ്റ്‌സിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
