ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അപകടത്തിൽ പരിക്കേറ്റ ഇ- സ്കൂട്ടർ യാത്രികൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു 44 വയസ്സുകാരന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റത്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ലിസ്ബണിലെ റാവർനെറ്റ് റോഡ് മേഖലയിൽ വച്ചായിരുന്നു അപകടം. ഇ -സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അദ്ദേഹം നിയന്ത്രണം വിട്ട് നിലത്ത് വീഴുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.
Discussion about this post

