ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഇളക്കി മറിയ്ക്കാൻ ദി 2 ജോണീസ് എത്തുന്നു. അടുത്ത വർഷം ഈസ്റ്റർ ദിനത്തിലാണ് ഡബ്ലിനിൽ ഇവരുടെ ബിഗ് ബിഗ് ഫാമിലി ഷോ. മറ്റെന്നാൾ മുതൽ ഷോയ്ക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏപ്രിൽ ആറിന് ഡബ്ലിൻ 3 അരീനയിലാണ് പരിപാടി. ചിൽഡ്രൻസ് ഹെൽത്ത് ഫൗണ്ടേഷനുള്ള സഹായാർത്ഥം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ടിപ്പ് ടുസോമും അവരുടെ ബാൻഡായ ദി ജൂനിയർ ബി ഓൾ സ്റ്റാർസും, ഡെലീഷ്യസ് ഗാരൺ നൂണും, മാർട്ടി മോണും ഫാമിലി ഷോയുടെ ഭാഗമാകും. കൂടുതൽ അതിഥികൾ പരിപാടിയുടെ ഭാഗമാകു എന്നാണ് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ഡിസംബർ 18 ന് രാവിലെ 9 മണി മുതൽ ടിക്കറ്റ് മാസ്റ്ററിൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 49.90 യൂറോ മുതൽ 144.60 യൂറോ വരെയാണ് ടിക്കറ്റ് നിരക്ക്.

