ഡബ്ലിൻ: സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജ്യൂയിഷ് പരിപാടിയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദു:ഖം ഉളവാക്കുന്നതും ആണെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്നിയിലെ ജൂത ജനവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഞെട്ടിക്കുന്നതും അത്യന്തം ദു:ഖമുളവാക്കുന്നതുമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഓസ്ട്രേലിയയിലെ ജനങ്ങൾക്കുണ്ടായ ഈ ദുരന്തം തന്നെ അസ്വസ്ഥനാക്കുന്നു. എവിടെയും അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

