Author: sreejithakvijayan

ഗാൽവെ: ഗാൽവെ മുൻ ബിഷപ്പ് എമൺ കേസിയുടെ ഭൗതികാവശിഷ്ടം ഗാൽവെ കത്രീഡൽ അങ്കണത്തിൽ നിന്നും നീക്കം ചെയ്തു. വിശ്വാസികളിൽ നിന്നും ഉയർന്ന ശക്തമായ വിമർശനങ്ങളെ തുടർന്നാണ് കത്തോലിക്കാസഭയുടെ നടപടി. ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായിരുന്നു എമൺ കേസി. മൃതദേഹം നീക്കം ചെയ്തത് എപ്പോഴാണെന്നോ ഇത് എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ വ്യക്തമല്ല. മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭൗതികദേഹം പുറത്തെടുക്കുന്നതിന് മുന്നോടിയായി പ്രാർത്ഥനകളും മറ്റും നടത്തിയിരുന്നു. എമൺ കേസിയുടെ പീഡനക്കേസ് സഭ കൈകാര്യം ചെയ്ത രീതി വിശ്വാസികളിൽ നിന്നുപോലും കടുത്ത എതിർപ്പിന് കാരണം ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ നടപടി.

Read More

ബെൽഫാസ്റ്റ്: ലണ്ടൻഡെറിയിൽ പഴയ ഫോയിൽ കോളേജ് കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു ഫയർഫോഴ്‌സ് എത്തിയത്. അപ്പോഴേയ്ക്കും കെട്ടിടത്തിൽ തീ വ്യാപിച്ചിരുന്നു. തീ നിയന്ത്രണ വിധേയം ആക്കിയെങ്കിലും ഇപ്പോഴും കെട്ടിടത്തിനുള്ളിൽ നിന്നും പുക ഉയരുന്നുണ്ട്. ഇതേ തുടർന്ന് ഇന്ന് രാവിലെ കൂടുതൽ കൂടുതൽ ഫയർ എൻജിനുകളും ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. പുക സമീപവാസികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പുക വീടിനുള്ളിലേക്ക് വരാതിരിക്കാൻ ജനാലകളും വാതിലുകളും അടച്ചിടാൻ പോലീസ് നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിലെ ജയിലുകളിലേക്ക് കഴിഞ്ഞ വർഷം തിരികെയെത്താതിരുന്നത് താത്കാലികമായി മോചനം നേടിയ നൂറിലധികം തടവുകാർ. 130 പേരായിരുന്നു 2024 ൽ ജയിലുകളിൽ എത്താതിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. 702 പേരെയായിരുന്നു ജയിലുകൾ നിറഞ്ഞതിനെ തുടർന്ന് മോചിപ്പിച്ചത്. നിയമമന്ത്രി ജിം ഒ ക്ലെലഗനാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. തിരികെ എത്താത്ത 130 പേരിൽ 126 പേരെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. ഇവരെ പിടികിട്ടാപ്പുള്ളികളായി പോലീസ് കണക്കാക്കിയിട്ടുണ്ട്. അതേസമയം അയർലന്റിൽ ജയിലുകൾ നിറയുന്നത് വലിയ തലവേദനയാണ് സൃഷ്ടിച്ചിട്ടുള്ളത്. അടുത്തിടെ നിരവധി തടവുപുള്ളികളെയാണ് സമാന രീതിയിൽ ജയിലിൽ സ്ഥലമില്ലാത്തതിനെ തുടർന്ന് മോചിപ്പിച്ചത്.

Read More

ഡബ്ലിൻ: അയർലന്റിലെ നാഷണൽ ചിൽഡ്രൻസ് ആശുപത്രിയുടെ ഉദ്ഘാടനത്തിൽ വീണ്ടും അനിശ്ചിതത്വം. കെട്ടിടത്തിന്റെ പ്രവർത്തനത്തിന് ചിൽഡ്രൻസ് ഹെൽത്ത് അയർലന്റ് (എസിഎച്ച്‌ഐ) ഇതുവരെ അനുമതി നൽകാത്തതാണ് ഉദ്ഘാടനം നീണ്ടുപോകാൻ കാരണം. ഈ മാസം 1 മുതൽ കുട്ടികളുടെ ആശുപത്രി പ്രവർത്തനം ആരംഭിക്കുമെന്ന് ആയിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം. 2.24 ബില്യൺ യൂറോ ചിലവിട്ടാണ് കുട്ടികൾക്ക് വേണ്ടിമാത്രമായുള്ള ആശുപത്രി നിർമ്മിച്ചത്. ഇപ്പോഴും ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സെപ്തംബറോട്കൂടി ഇത് പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് അധികൃതർ. പ്രധാന ബ്ലോക്കുകളുടെയും മറ്റും പണി പൂർത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രി തുറന്ന്‌കൊടുക്കാൻ തീരുമാനിച്ചത്.

Read More

കോർക്ക്: കോർക്കിൽ യുവതിയ്ക്ക് നേരെ നായയുടെ ആക്രമണം. പരിക്കേറ്റ 30 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. കോർക്കിലെ ബാലിവോളനിലെ റെസിഡൻഷ്യൽ മേഖലയിൽ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ യുവതി കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. യുവതിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുവതിയെ ആക്രമിച്ച നായയെ ദയവാധത്തിന് വിധേയമാക്കി.

Read More

ഡബ്ലിൻ: അയർലന്റിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം പാർലമെന്റിൽ സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോരിന് കാരണമായി. ഡെയിലിൽ സിൻ ഫെയ്ൻ നേതാവാണ് വിഷയം ഉന്നയിച്ചത്. പ്രതിപക്ഷം വിമർശിച്ചതും ഇതിനെതിരായ സർക്കാർ പ്രതിരോധവും വലിയ വാക്ക്തർക്കത്തിന് കാരണമാകുകയായിരുന്നു. രാജ്യത്ത് പാലിന് പെട്രോളിനെക്കാൾ വിലയാണെന്ന് ആയിരുന്നു മേരി ലൂ വിമർശിച്ചത്. രാജ്യത്തെ വിലക്കയറ്റം എത്രത്തോളം രൂക്ഷമാണെന്നതിന്റെ ഉദാഹരണമാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടി. അടുത്ത ബജറ്റിൽ ജനങ്ങളെ സഹായിക്കുന്നതിനായി ഒറ്റത്തവണ ധനസഹായം നൽകണമെന്ന ആവശ്യവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉയർന്നു. എന്നാൽ അത്യാവശ്യക്കാർക്ക് സഹായം നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സർക്കാർ വ്യക്തമാക്കുകയായിരുന്നു.

Read More

ലോയിസ്: ഒരു മില്യൺ യൂറോയുടെ ലോട്ടോ ജാക്ക്‌പോട്ട് നേടി ലോയിസ് സ്വദേശി. സ്ഥിരീകരിച്ചതിന് പിന്നാലെ നാഷണൽ ലോട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. ഈ വർഷം ഡെയ്‌ലി മില്യൺ ഡ്രോയിൽ വിജയിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണ് ലോയിസ് സ്വദേശി. വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിലാണ് ലോയിസ് സ്വദേശിയെ ഭാഗ്യം തേടിയെത്തിയത്. നറുക്കെടുപ്പ് ദിനമായിരുന്നു അദ്ദേഹം ലോട്ടറി വാങ്ങിയത്. 9,20,25,33,37,39, എന്നതാണ് വിജയിച്ച ടിക്കറ്റിന്റെ നമ്പർ. മറ്റ് വിവരങ്ങൾ നാഷണൽ ലോട്ടറി പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച ടിക്കറ്റ് വിറ്റ കടയുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് നാഷണൽ ലോട്ടറി അറിയിച്ചു.

Read More

കോർക്ക്: കോർക്കിൽ വഴിയരികിൽ നിന്നും വയോധികന്റെ മൃതദേഹം കണ്ടെത്തി. 70 വയസ്സ് പ്രായം തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബാൻഡനിലെ കിൽഡാര മേഖലയിൽ ആയിരുന്നു സംഭവം. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. വഴിയരികിൽ വയോധികൻ വീണ് കിടക്കുന്നത് കണ്ട ആളുകൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു. കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ കാറുകൾ നിരത്തിലിറക്കാൻ ഡ്രൈവർമാർക്ക് ചിലവാകുന്നത് വലിയ തുക. ഇന്ധനം നിറയ്ക്കൽ മുതൽ പാർക്കിംഗ് ഫീയുൾപ്പെടെയുള്ള ചിലവുകൾക്കായി ഇവർക്ക് ശരാശരി 10,373 യൂറോ ആണ് ചിലവിടേണ്ടിവരുന്നത്. രാജ്യത്തെ പ്രമുഖ ഇൻഷൂറൻസ് കമ്പനിയുടെ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. ജനപ്രിയ വാഹനമായ ഹ്യൂണ്ടായി ട്യൂസണിനെ മാനദണ്ഡമായി ഉപയോഗിച്ചുകൊണ്ടായിരുന്നു പഠനം. കാറുകൾ നിരത്തിലിറക്കാൻ പ്രതിമാസം ഏകദേശം 864 യൂറോ ആണ് ആളുകൾക്ക് വേണ്ടിവരുന്നതെന്നാണ് പഠനത്തിൽ നിന്നും വ്യക്തമാകുന്നത്. അതായത് ഒരു ദിവസം ശരാശരി 28 യൂറോ. ഈ വർഷം ജൂലൈയിലെ പെട്രോൾ വില പരിശോധിക്കുമ്പോൾ 100 കിലോ മീറ്റർ സഞ്ചരിക്കാൻ 10.40 യൂറോ ചിലവഴിക്കേണ്ടിവരുന്നു. 100 കിലോമീറ്റർ സഞ്ചരിക്കാൻ ഡീസലിന് വേണ്ടിയാകട്ടെ കാറുടമകൾക്ക് 8.60 യൂറോ ആണ് ചിലവാക്കേണ്ടിവരുന്നത്. കാറിന്റെ അറ്റകുറ്റപ്പണികൾക്കായി പ്രതിവർഷം 736 യൂറോ കാറുടമകൾക്ക് ചിലവാക്കേണ്ടിവരുന്നുണ്ട്. ഇൻഷൂറൻസാണ് വാഹനമുടമകളിൽ സാമ്പത്തികഭാരം ഉണ്ടാക്കുന്ന മറ്റൊന്ന്. 616 യൂറോ ആണ് ഇൻഷൂറൻസ് ചിലവ്. 1.20 യൂറോ മുതൽ 5 യൂറോ വരെയാണ് പാർക്കിംഗിനായി ഈടാക്കുന്നത്.…

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ രണ്ടിടങ്ങളിൽ തീപിടിത്തം. അമാർഗ്, ഡെറി എന്നിവിടങ്ങളിലാണ് തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഇരുസംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. അമാർഗിൽ ഇന്ന് പുലർച്ചെയായിരുന്നു വീടിന് തീപിടിച്ചത്. ലുർഗാനിലെ വിൻഡ്‌സർ അവന്യൂവിലെ വീട്ടിലായിരുന്നു സംഭവം. ഉടനെ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമീപവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയായിരുന്നു ഡെറിയിലും സമാന സംഭവം ഉണ്ടായത്. ക്ലോൺ എലാഗിലെ ഫ്‌ളാറ്റിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവസമയം ആരും ഫ്‌ളാറ്റിൽ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Read More