ഡബ്ലിൻ: നേരത്തെയുള്ള ക്യാൻസർ രോഗ നിർണയത്തിൽ അയർലൻഡ് ലോക നേതാവാകുമെന്ന് ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ച്. ഡബ്ലിനിലെ എക്സിബിഷന്റെ ഉദ്ഘാടനവേളയിൽ ആയിരുന്നു ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ചിലെ സിഇഒ ഓർല ഡോളന്റെ പ്രതികരണം. ക്യാൻസർ പ്രതിരോധത്തിനായി ഐറിഷ് ശാസ്ത്രജ്ഞർ നടത്തുന്ന ഗവേഷണങ്ങളെ ഓർല അഭിനന്ദിച്ചു. കോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൗണ്ടേഷനാണ് ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ച്.
ക്യാൻസറുമായി ബന്ധപ്പെട്ട ശാസ്ത്രത്തിനും ഗവേഷണത്തിനും വലിയ സംഭാവനകളാണ് അയർലൻഡ് നൽകുന്നത്. നേരത്തെയുള്ള ക്യാൻസർ നിർണയം തുടങ്ങി പുതിയ ചികിത്സാ രീതികൾ വരെ ഇതിൽ ഉൾപ്പെടുന്നു. ക്യാൻസറിനെതിരായ യുദ്ധത്തിൽ ഐറിഷ് ഗവേഷകരുടെ പങ്ക് പ്രശംസനീയമാണ്. നേരത്തെയുള്ള ക്യാൻസർ രോഗ നിർണയത്തിൽ അയർലൻഡ് ലോകനേതാവ് ആകുമെന്നും ഓർല ഡോളൻ കൂട്ടിച്ചേർത്തു.

