ഡബ്ലിൻ: ഡബ്ലിനിൽ വെടിവയ്പ്പ്. യുവാവിന് സാരമായി പരിക്കേറ്റു. ബാലിമണിൽ ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് ഏഴ് മണിയ്ക്ക് കോൾട്രി ടെറസിൽ ആയിരുന്നു സംഭവം. 20 കാരനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവ സ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. ഫോറൻസിക് പരിശോധന ഉൾപ്പെടെ ഇവിടെ നടത്തി. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Discussion about this post

