ഡബ്ലിൻ ; കെറിയിലെ ഡിംഗിളിൽ അപകടത്തിൽപ്പെട്ട ഫ്രഞ്ച് കപ്പലിന് സഹായവുമായി ഐറിഷ് കോസ്റ്റ് ഗാർഡ് . ഫ്രഞ്ച് മത്സ്യബന്ധന കപ്പലായ ഫാസ്റ്റ്നെറ്റാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ഡിംഗിളിലെ ബിൻ ബാൻ ബീച്ചിലെ പാറകളിലേക്ക് ഇടിച്ചുകയറിയത്.
വാലന്റിയ ഐലൻഡ് ആർഎൻഎൽഐയും ഷാനൺ ആസ്ഥാനമായുള്ള റെസ്ക്യൂ ഹെലികോപ്റ്റർ 115 ഉം സംഭവസ്ഥലത്ത് എത്തി. പ്രാദേശിക കപ്പലുകളുടെയും ഡിംഗിൾ കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെ കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും വിജയകരമായി എയർലിഫ്റ്റ് ചെയ്തു.ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കോസ്റ്റ് ഗാർഡിന്റെ ഷാൻപിഎൻ ആസ്ഥാനമായുള്ള ഫിക്സഡ് വിൻഡ് എയർക്രാഫ്റ്റ് റെസ്ക്യൂ 120F ഉം ഓപ്പറേഷനിൽ പങ്കെടുത്തു.
Discussion about this post

