ഡബ്ലിൻ : അയർലൻഡ് എല്ലാ ചൂതാട്ട പരസ്യങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി നേതാവ് ഇവാന ബാസിക് . ഡബ്ലിനിലെ ബോയ്ൽസ്പോർട്സിന്റെ പ്രമോഷൻ നടത്തിയതിന് പിന്നാലെയാണ് ഇവാനയുടെ പരാമർശം.
“ചൂതാട്ട ആസക്തിയുടേ അപകടസാധ്യത തിരിച്ചറിഞ്ഞ്, മറ്റ് രാജ്യങ്ങൾ എല്ലാ ചൂതാട്ട പരസ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അയർലൻഡ് ഇത് പിന്തുടരണം.ചൂതാട്ട കമ്പനികൾ ചൂതാട്ടക്കാരുടെ ദുർബലതകളെയാണ് അനുകൂലമാക്കുന്നത് . ഇത്തരം ആളുകളെ കമ്പനികൾ ലക്ഷ്യമിടുന്നത് വളരെ ആശങ്കാജനകമാണ്. ഇത് ഇല്ലാതാക്കാൻ എല്ലാ ചൂതാട്ട പരസ്യങ്ങളും നിരോധിക്കണം . ‘ ഇവാന പറഞ്ഞു.
എന്നാൽ തങ്ങളുടെ പ്രക്രിയ എല്ലാ നിയമപരമായ നിയന്ത്രണങ്ങൾക്കും അനുസൃതമാണെന്നാണ് ബോയ്ൽസ്പോർട്സിന്റെ വക്താവ് പറയുന്നത് .

