കെറി: കെറിയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. 40 വയസ്സുള്ള യുവാവാണ് മരിച്ചത്. അദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനവും ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
ടിയറക്ലിയയിലെ ടാർബർട്ട് ഗ്രാമത്തിൽവച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുചക്രവാഹന യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ദൃക്സാക്ഷികൾ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

