ഡബ്ലിൻ : സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന്, ഐറിഷ് ജൂത സമൂഹത്തിനായുള്ള കേന്ദ്രങ്ങളിലും പരിപാടികളിലും പട്രോളിംഗ് വർധിപ്പിച്ച് ഗാർഡായ് .
ജൂത സമൂഹത്തിന് “ആശ്വാസവും പിന്തുണയും നൽകുന്നതിനായി” സേന തുടർച്ചയായ ഇടപെടൽ നടത്തുന്നുണ്ട് . ഇതിനായി ലെയ്സൺ ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുണ്ടെന്ന് ഐറിഷ് പോലീസ് സേന പറഞ്ഞു.
ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി അയർലൻഡിലെ ചീഫ് റബ്ബി യോണി വീഡറുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തുകയും , ഐറിഷ് ജൂത സമൂഹത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു.
Discussion about this post

