ഡബ്ലിൻ: അയർലൻഡിൽ ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഹെൽത്ത് റിസർച്ച് ബോർഡാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
2018 മുതൽ 2022 വരെ 1,500 പേരാണ് ഈ അവസ്ഥയെ തുടർന്ന് ചികിത്സ തേടിയത്. ഇതിൽ ആദ്യ വർഷം 170 കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവസാന വർഷം 375 പേർ ആശുപത്രിയിൽ ചികിത്സ തേടി. 2021 ൽ 538 പേരെയായിരുന്നു ഈറ്റിംഗ് ഡിസോർഡറിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീടുള്ള വർഷങ്ങളിലും നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

