ഡബ്ലിന്‍ വിമാനത്താവളത്തില്‍ 30,80000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി . കിച്ചണ്‍ ഹുഡ്സ് എന്ന് ലേബല്‍ ചെയ്ത പെട്ടികളിലെത്തിയ കഞ്ചാവാണ് പിടികൂടിയത് . 154 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവാണ് പെട്ടികളിൽ ഉണ്ടായിരുന്നത്.
അമേരിക്കയില്‍ നിന്നും ഡബ്ലിനിലെ ഒരു വിലാസത്തിലേക്ക് അയച്ചതാണ് ഈ മയക്കുമരുന്ന്. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് റവന്യൂ അറിയിച്ചു.ക
കഴിഞ്ഞ ആഴ്ച ഓപ്പറേഷന് ടാറയുടെ ഭാഗമായി ഗാര്‍ഡ നാഷണല്‍ ഡ്രഗ്സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോ, ഗാര്‍ഡ ഡോഗ്സ് യൂണിറ്റ്, ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ റീജിയന് ഈസ്റ്റ് എന്നിവർ ചേർന്ന് 7.28 മില്യണ്‍ യൂറോ വിലവരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ നാല് പേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.
Discussion about this post

