ഡബ്ലിൻ: അയർലൻഡിൽ ഒപിഡബ്ല്യുവിന് കീഴിലുള്ള പൈതൃക കേന്ദ്രങ്ങളിൽ സന്ദർശകർക്ക് നാളെ മുതൽ സൗജന്യ പ്രവേശനം. ദേശീയ പൈതൃക വാരത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം നൽകുന്നത്. ഒപിഡബ്ലുവിന് കീഴിലുള്ള 70 പൈതൃക കേന്ദ്രങ്ങളിലാണ് നാളെ മുതൽ സൗജന്യപ്രവേശനം ആരംഭിക്കുക. അടുത്ത ഞായറാഴ്ച (ഓഗസ്റ്റ് 24) വരെ ഇത് തുടരും.
ഡൊണറൈൽ കോർട്ട് ആൻഡ് എസ്റ്റേറ്റ്, ദി റോക്ക് ഓഫ് കാഷൽ, ഗ്ലെൻഡലോഫ് എന്നിന സൗജന്യ പ്രവേശനം അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ പോർട്ടുംന കാസിൽ ആൻഡ് ഗാർഡൻസ്, സ്ലൈഗോ ആബി, ഡൊണഗൽ കാസിൽ, ചാൾസ് ഫോർട്ട്, എനിസ് ഫ്രിയറി, അയോനാഡ് ആൻ ബ്ലാസ്കോയിഡ് – ദി ബ്ലാസ്കറ്റ് സെന്റർ എന്നിവിടങ്ങളും സൗജന്യമായി സന്ദർശിക്കാം.
Discussion about this post

