ഡബ്ലിൻ : സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ പരിക്കേറ്റവരിൽ ഐറിഷ് പൗരന്മാർ ഉൾപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ വകുപ്പ്.
‘ സിഡ്നിയിലെ ഞങ്ങളുടെ കോൺസുലേറ്റ് സംഭവങ്ങൾ നിരീക്ഷിക്കുന്നത് തുടരുകയും ഐറിഷ് പൗരന്മാരുമായും പ്രാദേശിക സമൂഹവുമായും അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട് ‘ – പ്രസ്താവനയിൽ വിദേശകാര്യ മന്ത്രി ഹെലൻ മക്കെന്റി പറഞ്ഞു. ജൂത സമൂഹത്തിന് നേരെയുണ്ടായ സെമിറ്റിക് വിരുദ്ധ ആക്രമണത്തിൽ താൻ “ഞെട്ടലിലും ഭീതിയിലും” ആണെന്നും അവർ പറഞ്ഞു .
തന്റെ എല്ലാ പ്രാർത്ഥനകളും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്നും ഹെലൻ മക്കെന്റി വ്യക്തമാക്കി. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ പത്ത് പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പിൽ താൻ ഞെട്ടിപ്പോയെന്ന് താവോയിസീച്ച് പറഞ്ഞു.ഇത്തരം വെറുപ്പും അക്രമവും ഒരിക്കലും സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ താൻ “ഭയപ്പെട്ടുവെന്ന്” ടാനിസ്റ്റ് സൈമൺ ഹാരിസ് പറഞ്ഞു. “ഈ അഗാധമായ വേദനയുടെ സമയത്ത്, ബാധിക്കപ്പെട്ട എല്ലാവരോടും അവരുടെ കുടുംബങ്ങളോടും, ഓസ്ട്രേലിയയിലെ ജനങ്ങളോടും ജൂത സമൂഹത്തോടും ഞങ്ങളുടെ ചിന്തകൾ പങ്ക് വയ്ക്കുന്നു . വെറുപ്പിന്റെയും അക്രമത്തിന്റെയും ചിന്ത ഒരിക്കലും വെച്ചുപൊറുപ്പിക്കരുത്.” സൈമൺ ഹാരിസ് പറഞ്ഞു.

