ഡബ്ലിൻ: ഡബ്ലിൻ ദിനങ്ങൾ ആഘോഷമാക്കി ഒയാസിസ് ബാൻഡ്. സംഗീത പരിപാടിയ്ക്കായി ഡബ്ലിനിൽ എത്തിയ ബാൻഡ് അംഗങ്ങൾ ബീച്ചിൽ ഉല്ലസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. അയർലൻഡിലെ ചൂടൻ കാലാവസ്ഥയും ഇവർ ആസ്വദിക്കുന്നുണ്ട്.
ബാൻഡ് ഡ്രമ്മർ ജോയ് വാങ്കറിനൊപ്പം ഐറിഷ് തീരത്ത് ആർത്തുല്ലസിക്കുന്നതിന്റെ ചിത്രങ്ങൾ ഒയാസിസ് ഗിത്താറിസ്റ്റ് ബോൺഹെഡ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഡബ്ലിനിലെ മറ്റ് പ്രധാന സ്ഥലങ്ങളും ഇതിനോടകം തന്നെ ബാൻഡ് അംഗങ്ങൾ സന്ദർശിച്ചു കഴിഞ്ഞു.
ഇന്നും നാളെയുമായിട്ടാണ് ഡബ്ലിനിലെ കോർക്ക് പാർക്കിൽ ബാൻഡിന്റെ സംഗീത നിശ. ലക്ഷക്കണക്കിന് പേർ സംഗീത പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടിയ്ക്കായുളള സജ്ജീകരണങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി.
Discussion about this post

