Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി അധിക തുക കണ്ടെത്താൻ പുതിയ നിക്ഷേപ പദ്ധതിയ്ക്ക് രൂപം നൽകാൻ സർക്കാർ. ദേശീയ വികസന പദ്ധതി പരിഷ്‌കരിച്ചുകൊണ്ടാണ് സർക്കാർ ഇതിനായുള്ള നീക്കം നടത്തുന്നത്. പുതിയ നിക്ഷേപ പദ്ധതിവഴി അടിസ്ഥാന സൗകര്യവികസനത്തിനായി പ്രതിവർഷം 30 ബില്യൺ യൂറോ അധികമായി കണ്ടെത്തുകയാണ് സർക്കാർ ലക്ഷ്യം. 2026 മുതൽ 2030 വരെയുള്ള കാലയളവിലേക്ക് ആണ് അധിക തുക സർക്കാർ കണ്ടെത്തുന്നത്. അഞ്ച് വർഷത്തിനിടെ പുതിയ പദ്ധതി വഴി 100 ബില്യൺ യൂറോയുടെ നേട്ടം ഉണ്ടാക്കാൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

Read More

ലിമെറിക്ക്: കുട്ടികൾക്കായി അവധിക്കാല ഏകദിന ബൈബിൾ പഠനക്ലാസ് സംഘടിപ്പിച്ച് സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഒർത്തഡോക്‌സ് പള്ളി. പല്ലാസ്ഗ്രീൻ കമ്യൂണിറ്റി ഹാളിൽവച്ചായിരുന്നു പരിപാടി. നിരവധി കുട്ടികൾ പങ്കാളികളായ പരിപാടി ഇടവക വികാരി. ഫാ. പീറ്റർ വർഗീസ് ഉദ്ഘാടനം ചെയ്തു. നൂറോളം കുട്ടികൾ ആയിരുന്നു ബൈബിൾ പഠന  ക്ലാസിന്റെ ഭാഗമായത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ള കുട്ടികൾക്ക് വേണ്ടിയായിരുന്നു ക്ലാസുകൾ. ബൈബിൾ റാലിയോടെയായിരുന്നു പഠന ക്യാംപ് സമാപിച്ചത്.

Read More

ഡെറി: ഡെറിയിലെ പഴയ സ്‌കൂൾ കെട്ടിടത്തിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കെട്ടിടത്തിന് ആരോ ബോധപൂർവ്വം തീയിട്ടതാണെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിത അന്വേഷണത്തിനാണ് പോലീസ് തുടക്കമിട്ടിരിക്കുന്നത്. ഡെറിയിലെ ഫോയിൽ കോളേജ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടവർ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തീ അണച്ചെങ്കിലും പുക ഉയരുന്നത് തുടരുകയാണ്. തീ അണച്ചതിന് പിന്നാലെ വിദഗ്ധസംഘം കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് സംഭവം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് വ്യക്തമായത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ആക്രമണത്തിൽ യുവാവിന് പരിക്ക്. ടാലയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 40 വയസ്സുള്ള യുവാവിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റ യുവാവിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുഖത്ത് പരിക്കേറ്റ് രക്തം വാർന്ന നിലയിലുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. അദ്ദേഹത്തെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലന്റിൽ അതിശക്തമായ മഴയും ഇടിമിന്നലും പ്രവചിച്ച് മെറ്റ് ഐറാൻ. ഇതേ തുടർന്ന് രണ്ട് വ്യത്യസ്ത മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും അതിശക്തമായ മഴ ലഭിച്ചതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ സാദ്ധ്യത കണക്കിലെടുത്ത് മൂന്ന് കൗണ്ടികളിലാണ് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് 12 മണി മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ് രാത്രി എട്ട് മണിവരെ തുടരും. ഡെറി, ഫെർമനാഗ്, ടൈറോൺ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. മൂന്ന് കൗണ്ടികളിലാണ് മഴയെ തുടർന്ന് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയത്. ആൻഡ്രിം, ഡൗൺ, അമാർഗ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടെ ഞായറാഴ്ച വൈകീട്ട് ആറ് മണി മുതൽ തിങ്കളാഴ്ച വൈകീട്ട് ആറ് മണിവരെയാണ് മുന്നറിയിപ്പ്.

Read More

ഡബ്ലിൻ: അയർലന്റിൽ കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ ആഴ്ച 477 രോഗബാധിതരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. രോഗവ്യാപനം അതിവേഗത്തിലാകുന്നത് അധികൃതരിൽ വലിയ ആശങ്കയുളവാക്കുന്നുണ്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് ആളുകളിൽ പടർന്ന് പിടിക്കുന്നതെന്നാണ് ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് വ്യക്തമാക്കുന്നത്. ഇതാണ് രോഗവ്യാപന തോത് വർദ്ധിപ്പിച്ചത്. ഈ മാസം രണ്ടാം വാരം 302 കേസുകൾ ആയിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീടുള്ള ആഴ്ചയിൽ നൂറിലധികം പേർക്ക് രോഗം ബാധിച്ചു. നിലവിലെ രാജ്യത്തെ സ്ഥിതിഗതികൾ ആരോഗ്യവകുപ്പ് അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.

Read More

ഡബ്ലിൻ: അയർലന്റിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ യുവാവിന് തടവ് ശിക്ഷ. രണ്ടര വർഷത്തെ തടവ് ശിക്ഷയാണ് യുവാവിന് വിധിച്ചിരിക്കുന്നത്. 26 കാരനായ അലക്‌സാണ്ടർ കീ ആണ് കേസിലെ പ്രതി. ലണ്ടൻ സ്വദേശിയാണ് ഇയാൾ. തായ്‌ലന്റിൽ നിന്നുമാണ് ഇയാൾ അയർലന്റിലേക്ക് കഞ്ചാവ് കടത്തിയത്. കഴിഞ്ഞ വർഷം നവംബർ 21 ന് ആയിരുന്നു സംഭവം. ലഹരിയുമായി ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ യുവാവ് സുരക്ഷാ പരിശോധനകൾക്കിടെ പിടിയിലാകുകയായിരുന്നു. 50,000 യൂറോ വിലവരുന്ന കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. അയർലന്റിൽ എത്തിച്ച് ഇരട്ടി വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. എന്നാൽ സ്വന്തം ഉപയോഗത്തിനായി എത്തിച്ചതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

Read More

കോർക്ക്: കോർക്കിൽ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. ബല്ലിനാഡിയിൽ താമസിക്കുന്ന ഗസ് ഡെംപ്‌സിയാണ് മരിച്ചത്. മാസങ്ങൾക്ക് മുൻപ് 77 കാരനായ അദ്ദേഹത്തിന്റെ വീടും കൃഷി സ്ഥലവുമെല്ലാം കത്തിനശിച്ചിരുന്നു. ഇന്നലെയാണ് ഡെംപ്‌സിയെ വഴിയരികിൽ അവശനിലയിൽ കണ്ടത്. ആളുകൾ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് മരണം സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു. മെയ് അഞ്ചിനായിരുന്നു അദ്ദേഹത്തിന് തീപിടിത്തത്തിൽ വീടും കൃഷിയും നഷ്ടമായത്. ശേഷം അദ്ദേഹം അയൽവാസിയ്‌ക്കൊപ്പം ആയിരുന്നു താമസം. അദ്ദേഹത്തിന് കൗൺസിൽ താമസസ്ഥലം അനുവദിച്ചതിന് തൊട്ട് പിന്നാലെയാണ് മരണം.

Read More

ഡബ്ലിൻ: അയർലന്റിൽ വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. 12 മണിക്കൂർ നേരത്തേയ്ക്ക് ആറ് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ അയർലന്റിൽ വ്യാപകമായി മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഡബ്ലിൻ, കിൽഡയർ, ലൗത്ത്, മീത്ത് , വിക്ലോ, മൊനാഗൻ എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗുള്ളത്. ഇന്ന് അർദ്ധരാത്രി മുതൽ വാണിംഗ് നിലവിൽവരും. നാളെ ഉച്ചയ്ക്ക് 12 മണിവരെയാണ് മുന്നറിയിപ്പുള്ളത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ പലസ്തീൻ അനകൂല മാർച്ചിൽ പങ്കുകൊണ്ട് പതിനായിരങ്ങൾ. ഇന്നലെ നടന്ന പരിപാടിയിൽ വിവിധ രാഷ്ട്രീയ പ്രവർത്തകരും അഭയാർത്ഥി കേന്ദ്രങ്ങളിൽ നിന്നും എത്തിയ നൂറ് കണക്കിന് പേരുമാണ് പങ്കെടുത്തത്. പലസ്തീൻ സോളിഡാരിറ്റി കാമ്പയിൻ എന്ന പേരിലാണ് മാർച്ച് സംഘടിപ്പിച്ചത്. അഭയാർത്ഥികളോടുള്ള ഐക്യദാർഢ്യം വ്യക്തമാക്കുന്ന ബാനറുകളും പോസ്റ്ററുകളും കൈകളിലേന്തിയായിരുന്നു അനുകൂലികൾ മാർച്ച് നടത്തിയത്. മെത്തഡിസ്റ്റ്, ചർച്ച് ഓഫ് സ്‌കോട്ട്ലൻഡ്, ബാപ്റ്റിസ്റ്റ് യൂണിയൻ, ക്രിസ്ത്യൻ എയ്ഡ്/സിഎഎഫ്ഒഡി, യുണൈറ്റഡ് റിഫോംഡ്, എപ്പിസ്‌കോപ്പൽ, ചർച്ച് മിഷൻ സൊസൈറ്റി, അയോണ കമ്മ്യൂണിറ്റി, പാക്സ് ക്രിസ്റ്റി എന്നീ എക്യുമിനിക്കൽ ചർച് വിഭാഗങ്ങളും റാലിയിൽ പങ്കെടുത്തു.

Read More