ഡബ്ലിൻ: അയർലൻഡിൽ ആദ്യമായി വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർദ്ധനവെന്ന് റിപ്പോർട്ട്. അടുത്ത കാലത്തായി ഐറിഷ് പ്രോപ്പർട്ടി മാർക്കറ്റിലെ പ്രധാന ശക്തിയായി അയർലൻഡിലെ ഇന്ത്യൻ സമൂഹം മാറിയിട്ടുണ്ടെന്നാണ് പ്രമുഖ ധനകാര്യ സംഘടന വെളിപ്പെടുത്തുന്നത്. അയർലൻഡിൽ താമസം തുടരാൻ ഇന്ത്യക്കാർ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ് ഇതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മൂന്ന് വർഷമായിട്ടാണ് അയർലൻഡിൽ വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ മാറ്റം പ്രകടമായത്. ഐടി, ഹെൽത്ത് കെയർ തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളാണ് അയർലൻഡിൽ ധാരാളമായി വീടുകൾ വാങ്ങിക്കൂട്ടുന്നത്. നിലവിൽ വലിയ വിലയാണ് വീടുകൾ അനുഭവപ്പെടുന്നത്. എന്നാൽ ഇത് ഇന്ത്യക്കാരുടെ ആഗ്രഹത്തെ പിന്നോട്ട് അടിപ്പിച്ചിട്ടില്ല. ലഭ്യത കുറവായതും ഇവരെ പിന്തിരിപ്പിച്ചിട്ടില്ല. മറിച്ച് വീടുകൾ ഉയർന്ന വില നൽകി സ്വന്തമാക്കാൻ ഇവർ മത്സരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വാടകയ്കക് നൽകാനുള്ള വീടുകളുടെ ഉടമസ്ഥാവകാശം കരസ്ഥമാക്കുന്നതിൽ അധികവും അമേരിക്കക്കാരും ചൈനക്കാരുമാണ്.

