ഡബ്ലിൻ: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ തുടർന്ന് ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റി. പ്രമുഖ കമ്പനിയുടെ ചിക്കൻ കീവ്സ് തിരിച്ചു വിളിച്ചു. സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചത്.
ബ്രെമൂർ റെഡ് ഹെൻ ഹാം ആൻഡ് ചീസ് ചിക്കൻ കീവ്സ് ആണ് തിരിച്ചുവിളിച്ചത്. 2026 ഒക്ടോബർവരെ കാലാവധിയുള്ള 500 ഗ്രാമിന്റെ പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. മേൽപ്പറഞ്ഞ ബാച്ചിൽ ഉൾപ്പെട്ടിരിക്കുന്ന ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു. ഈ ബാച്ചിലുള്ള ഉത്പന്നങ്ങൾ വിൽക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
Discussion about this post

